x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കും

വെബ് ഡെസ്ക്
Published: September 5, 2026 11:20 PM IST | Updated: September 5, 2026 11:20 PM IST

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം.

പൂ​ച്ചാ​ക്ക​ൽ: കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തു​റ​വൂ​ർ-​പ​മ്പ പാ​ത​യു​ടെ ഭാ​ഗ​മാ​യ മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കും. അ​നു​ബ​ന്ധ പാ​ത​ക​ളി​ലെ നി​ർ​മാ​ണ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ സ്ലാ​ബ് വാ​ർ​ക്ക​ലും പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. കൈ​വ​രി​ക​ളു​ടെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ന​ട​പ്പാ​ത​ക​ളു​ടെ​യും നി​ർ​മാ​ണ​വും ക​ഴി​ഞ്ഞു. ന​ട​പ്പാ​ത​യി​ലേ​ക്കു ക​യ​റാ​നു​ള്ള ച​വി​ട്ടു​പ​ടി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്.
നേ​രേ​ക​ട​വി​ലെ അ​നു​ബ​ന്ധ​പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും ക്രാ​ഷ് ബാ​രി​യ​റു​ക​ളു​ടെ നി​ർ​മാ​ണ​വും മാ​ക്കേ​ക്ക​ട​വി​ൽ അ​നു​ബ​ന്ധ റോ​ഡും പാ​ല​വു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ കെ​ട്ടു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ൽ വി​ള​ക്കു​മ​രം സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ന്നു വ​രു​ന്നു.

സ്ഥ​ല​മേ​റ്റെ​ടു​പ്പ് ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പാ​ലം നി​ർ​മാ​ണം ഏ​ഴ് വ​ർ​ഷം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. 100 കോ​ടി ചെ​ല​വി​ലാ​ണ് പാ​ലം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. 800 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. തു​റ​വൂ​ർ-​പ​മ്പ പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള തൈ​ക്കാ​ട്ടു​ശേ​രി-​തു​റ​വൂ​ർ പാ​ലം പ​ണി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ലം​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തു​റ​വൂ​രി​ൽ​നി​ന്ന് 10-15 മി​നി​ട്ടി​നു​ള്ളി​ൽ വൈ​ക്ക​ത്തെ​ത്താ​നാ​കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും മാ​ത്രം ക​യ​റു​ന്ന ച​ങ്ങാ​ടം മാ​ത്ര​മാ​ണ് നി​ല​വി​ൽ മാ​ക്കേ​ക്ക​ട​വി​ലു​ള്ള​ത്. വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ഫെ​റി​യു​ടെ ജ​ങ്കാ​ർ സ​ർ​വീ​സും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്

Tags : Nattuvishesham Districtnews Deepikanews Makekadavu-Nerekadavu

Recent News

Corehub Up