സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിച്ച പരിപാടി ഉഷാ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: സുസ്ഥിര വികസനവും സമാധാനവും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഹകരണ സംഘങ്ങളുടെ അതുല്യമായ കഴിവ് കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും തയാറാകണമെന്ന് ഉഷാ വിജയന് എംഎല്‍എ പറഞ്ഞു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 104-ാമത് അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
ജില്ലാ ജോ. രജിസ്ട്രാര്‍ (ജനറല്‍) അബ്ദുള്‍റഷീദ് തിണ്ടുമ്മല് അധ്യക്ഷത വഹിച്ചു. എം.കെ. വര്‍ഗീസ്, വി. ബേബി, കെ. സുഗതന്, എം.എസ്. വിശ്വനാഥന്, പി.കെ. ജോര്‍ജ്, ഒ.എം. വര്‍ഗീസ്, ബെന്നി അരിഞ്ചേര്‍മല, പി.കെ. വിജയകുമാര്‍, രാജന്, വിപിനചന്ദ്രന്‍, കെ.എല്‍. മത്തായി, എം.കെ. ശ്രീധരന്, ടി.പി. ശശീധരന്, പി.എന്‍. സുധാകരന്,
പി.കെ. സതീഷ്, എല്‍.ടി. ബിനു, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. ഗീത, അസി. രജിസ്ട്രാര്‍മാരായ പി.എസ്. സുനിത, ഷൈനി ചെറിയാന്, ആര്. മിനിമോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ.ഇ. റീജ, കെ. ശാന്ത, എം.ഐ. ഗീത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അസി. രജിസ്ട്രാര്‍ സജി ജോര്‍ജ് മോഡറേറ്ററായിരുന്നു. പ്ലാനിംഗ് അസി. രജിസ്ട്രാര്‍ പി. സന്തോഷ് കുമാര്‍, സ്പെഷല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍ സി.പി. പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad