രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് സോഷ്യല്‍ വര്‍ക്ക് അസോസിയേഷന് മാക്സ്വ ഉദ്ഘാടനം ചങ്ങനാശേരി എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ് നിര
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് സോഷ്യല്‍ വര്‍ക്ക് അസോസിയേഷന് മാക്സ്വ 2026-27 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. രണ്ടാംവര്‍ഷ എംഎസ്ഡബ്ല്യു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം വിദ്യാര്‍ഥികളുടെ ബാഡ്ജ് വിതരണവും ഒന്നാം വര്‍ഷ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ക്യാപ്സ് വിദ്യാര്‍ഥി മെംബര്ഷിപ്പും ചടങ്ങില്‍ നല്കി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സിജു തോമസ്, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ഐഡ ഇമ്മാനുല്‍ മാക്സ്വ പ്രസിഡന്റ് സാധിക സെല്വന്, വിദ്യാര്‍ഥി പ്രതിനിധി നോയല്‍ തോമസ് ,റിനോ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews