എൻജിഒ അസോസിയേഷൻ അന്പത്തിയൊന്നാം ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേരള എൻജിഒ അസോസിയേഷൻ അന്പത്തിയൊന്നാം ജില്ലാ സമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പുതിയ സർക്കാർ അധികാരത്തിലേറി ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പിലാക്കണം. ജീവനക്കാരുടെ നിരവധിയായ അനുകൂലങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ യുഡിഎഫ് സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ. ജോയി, സെക്രട്ടറി എ. ഗോപീദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. എൽദോ, കെ.എം. ഫെബിൻ, ഡിസിസി സെക്രട്ടറി സി. ബാലൻ, കെ.എസ്. ജയഘോഷ്, എസ്. രവീന്ദ്രൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.സംഘടനാ ചർച്ച ജനറൽസെക്രട്ടറി എ.പി. സുനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി.പി. ബോബിൻ , ജി.എസ്. ഉമാശങ്കർ, പ്രദീപ് കുമാർ, കെ.പി. എന്നിവർ പ്രസംഗിച്ചു.
Tags : MediCEP scheme nattuvisheaham local news