മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസ് പ്രിയങ്ക ഗാന്ധി എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു.
മേപ്പാടി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസ് പ്രിയങ്ക ഗാന്ധി എംപി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജ്മല്‍ സാജിദ്, സി. ശിഹാബ്, സുരേഷ് ബാബു, പഞ്ചായത്ത് അംഗം സൈനബ, പിടിഎ പ്രസിഡന്റ് പി.കെ. റഷീദ്, എസ്എംസി ചെയര്മാന് കെ.എ. അനില്‍കുമാര്‍, ഷറഫുന്നിസ, പ്രിന്‍സിപ്പല്‍ ജി.എസ്. ശ്രീജ, ഹെഡ്മാസ്റ്റര് കെ.ആര്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രിയങ്ക ഗാന്ധി എംപിയുടെ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ 24 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങിയത്.
Tags : Local News Nattuvishesham Wayanad