മിഫ്സൽ അബൂബക്കർ
മലപ്പുറം: കോഴിക്കോട് ദേവഗിരി കോളജിൽ നടക്കുന്ന ആണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിനെ മിഫ്സൽ അബൂബക്കർ നയിക്കും. മറ്റ് ടീമംഗങ്ങൾ: കെ. മുഹമ്മദ് റാഷിദ്, എ. മുഹമ്മദ് അൻസിഫ്, പി.പി. അശ്വിൻരാജ്, കെ. കാത്തിബ് ജിയാദ്, കെ. മുഹമ്മദ് ഇഹ്സാൻ, പി. മുഹമ്മദ് റിദ് വാൻ, കെ. മുഹമ്മദ് ഷിഫിൻ, പി.എൻ. റാമിസ് മുഹമ്മദ്, വി. മുഹമ്മദ് നാദിഷ്, പി. ഷിഹാൻ, കെ.പി. ഫാദി സമാൻ, ലോകേഷ്, കെ.കെ. അനാൻ റഹ്മത്തുള്ള, ടി. സഞ്ചയ് കൃഷ്ണ, കെ. ശ്രീകേഷ്, ബി.കെ. അഫ്ലഹ്, എൻ. മുഹമ്മദ് നിംഷാദ്, സി.കെ. മുഹമ്മദ് റിഷാൽ, സി.പി. മുഹമ്മദ് അദീപ്. ചീഫ് കോച്ച്: ഹാരിസ് റഹ്മാൻ. മാനേജർ: കെ. അമീറുദീൻ. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം ടീം നാളെ രാവിലെ ഏഴിന് ആദ്യമത്സരത്തിൽ കൊല്ലം ജില്ലയെ നേരിടും.