കണ്ടെത്തിയത് തമിഴ്നാട് മുട്ടം ഉൾക്കടലിൽനിന്ന്
വിഴിഞ്ഞം: വിഴിഞ്ഞം തീരത്തു നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ആഴക്കടലിലൂടെ ലക്ഷ്യമില്ലാ തെ അലഞ്ഞ സംഘത്തെ തമിഴ്നാട്ടിലെ മുട്ടം ഉൾക്കടലിൽ നിന്നും കണ്ടെത്തിയത്.
വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവേളി സ്വദേശി ബാബു (40) എന്നിവരെയാ ണ് കാണാതായിരുന്നത്. ഇ വരെ തിരികെ നാട്ടിലെത്തി ച്ചു. ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലുംപെട്ട് എൻ ജിൻ തകരാറിലായ വള്ളം നിയന്ത്രണംതെറ്റി ഒഴുകിയാണ് തമിഴ്നാട്ടിലെത്തിയത്. പുറം ലോകവുമായി ബന്ധപ്പെടാൻ നിർവാഹമില്ലാതെ നിരാശരായി രക്ഷാപ്രവർത്തകരുടെ വരവും കാത്തിരുന്ന സംഘത്തെ ഇന്നലെ രാവിലെ ഒൻപതോടെ വിഴിഞ്ഞത്തുനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെനിന്നു കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മൂന്നോടെ യാണ് വിഴിഞ്ഞത്തുനിന്നും വലിയവേളി സ്വദേശി ലിബിൻന്റെ ക്രിസ്തുരാജൻ എന്ന വള്ളത്തിൽ മൂന്നുവരും മത്സ്യബന്ധനത്തിനുപോയത്. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം വല വലിക്കാൻ താമസിച്ച ഇവർ തീരത്തുനിന്ന് 33 കിലോമീറ്റർ അകലെ നിന്നും മീൻപിടിക്കുന്നത് മറ്റ് വള്ളക്കാർ കണ്ടിരുന്നു.
29നു പുലർച്ചെ തിരികെ ഇവർ തിരികെ എത്തേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും തെരച്ചിൽ ആരംഭിച്ചിരുന്നു. കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി രാത്രി വൈകിയും ഉൾക്കടൽ വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താ ൻ സാധിച്ചിരുന്നില്ല. കോസ്റ്റ് ഗാർഡും സമാന്തരമായി തെരച്ചിൽ നടത്തിയിരുന്നു.
കടലിന്റെ ഒഴുക്ക് തെക്കൻ ദിശയിലായതിനാൽ തമിഴ്നാട്ടിലെ കുളച്ചൽ, കന്യാകുമാരി, തേങ്ങാപ്പട്ടണം മേഖലകളിലേക്കും ഇവരെക്കുറിച്ചുള്ള വിവരം കൈമാറി അവിടെയും തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇന്നലെ പുലർച്ചെ മുതൽ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും തെരച്ചിൽ ആരംഭിച്ച ശേഷമാണ് മുട്ടം ഉൾക്കടലിൽ നിന്നും മൂവരേയും സുരക്ഷിതരായി കണ്ടെത്തിയത്. ഉച്ചയോടെ വിഴിഞ്ഞത്തെത്തിയ മൂന്നുപേരും ബന്ധുക്കളോടൊപ്പം വീടുകളിലേക്കു മടങ്ങി.
Tags : Local News Nattuvishesham Thiruvananthapuram