എസ്ഇഎസ് കോളജിൽ സംഘടിപ്പിച്ച മാതൃകാ പാർലമെന്റ് മത്സരം ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: എസ്ഇഎസ് കോളജിൽ മാതൃകാ പാർലമെന്റ് മത്സരം സംഘടിപ്പിച്ചു. കേരള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററിഅഫയേഴ്സിന്റെ സഹകരണത്തോടെ കോളജിലെ എഫ്ഡിഎസ്ജെയുടെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരുടെ പദവികൾ വഹിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 50 വിദ്യാർഥികൾ പങ്കെടുത്തു. എഫ്ഡിഎസ്ജെ സ്റ്റാഫ് കോ-ഓർഡിനേറ്റർ പി.എഫ്. പ്രവീൺ, ശ്രീകണ്ഠപുരം എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി സൈജോ ജോസഫ്, വാർഡ് കൗസിലർ ബിജു തോമസ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ടി.ജെ.സജേഷ്, എഫ്ഡിഎസ്ജെ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ജെസ്റ്റിൻ മാത്യു ,കോളേജ് യൂണിയൻ പ്രതിനിധി നിപുൺ എന്നിവർ പ്രസംഗിച്ചു.
Tags : Model Parliament nattuvishesham local news