ആരോഗ്യ മന്ത്രി കെ. മുരളീധരന് അവലോകനയോഗത്തില്‍ പ്രസംഗിക്കുന്നു.
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ 100 ദിവസത്തിനുള്ളില്‍ എംആര്‍ഐ സ്കാനിംഗ് ഒരുക്കുമെന്ന് മന്ത്രി കെ. മുരളീധരന്. മെഡിക്കല്‍ കോളജിലെ സന്ദര്‍ശനത്തിനു ശേഷം നടന്ന അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവു നികത്തും. മെഡിക്കല്‍ കോളജ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലപരിമിതി നേരിടുന്നുണ്ട്.
ഇത് പരിഹരിക്കുന്നതിനാവശ്യമായ നടികളുമായി മുന്നോട്ടു പോകും. വിദ്യാര്‍ഥികളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് നഗരസഭാധികൃതര്‍ സ്ഥലം കണ്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഡി. ബെന്നി, നഗരസഭ ചെയര്‍പഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, കെപിസിസി അംഗം എന്‍.കെ. വര്‍ഗീസ്, എം.ജി. ബിജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad