x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി: ഷി​ജി​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു


Published: August 16, 2026 05:23 AM IST | Updated: August 16, 2026 05:23 AM IST

പെ​രു​മാ​തു​റ : മു​ത​ല​പ്പൊ​ഴി അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഷി​ജി​നാ​യു​ള്ള തെ​ര​ച്ചി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു.

ജൂ​ലൈ 31നു ​മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ അ​ഞ്ചു​തെ​ങ്ങ് കൊ​ച്ചു​മേ​ത്ത​ൻ​ക​ട​വ് ഷേ​ക്കേ​ന ഭ​വ​നി​ൽ ഷി​ജി(32)​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​പ​ക​ടം സം​ഭ​വി​ച്ച് 15 ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും ഷി​ജി​നെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ അ​വ​സാ നി​പ്പി​ച്ച​ത്. ഷി​ജി​ന്‍റെ ഭാ​ര്യ സ്റ്റി​ജി​യെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യെ​ത്തി​യ​പ്പോ​ൾ ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​താ​യാ​ണ് കു​ടു​ബം പ​റ​യു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞി​രു​ന്നു.

നി​ല​വി​ൽ, മു​ത​ല​പ്പൊ​ഴി നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്കാ​നും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ൻ ആ​വി​ശ്യ​മാ​യ സം​വി​ധാ​ന​മൊ​രു​ക്കാ​നും തീ​രു​മാ​ന​മാ​യി. ഷി​ജി​ന്‍റെ മൂ​ത്ത മ​ക​ൻ എ​ബ്രി​ൻ ജെ​ബാ​കി(​നാ​ല്)​ന്‍റെ ചി​കി​ത്സാ ചെ​ല​വു​ക​ൾ പൂ​ർ​ണ്ണ​മാ​യും സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ക്ഷേ​മ​നി​ധി, ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​വാ​നും ഭാ​ര്യ സ്റ്റി​ജി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്ക് അ​നു​സ​രി​ച്ചു സ​ർ​ക്കാ​ർ ജോ​ലി​ന​ൽ​കാ​നു​മു​ള്ള ഉ​റ​പ്പു​ക​ളാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

31നു ​രാ​ത്രി ഒ​ന്പ​തോ​ടെ​യാ ണു ​മു​ത​ല​പ്പൊ​ഴി​യി​ൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ളം മ​റി​ഞ്ഞ് അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ ഷി​ജി​ൻ (32), ഫ്രീ​മോ​ൻ (26) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. ഇ​വ​രി​ൽ ഫ്രീ​മോ​ന്‍റെ മൃ​ത​ദേ​ഹം തൊ​ട്ട​ടു​ത്ത ദി​വ​സം ക​ണ്ണാ​ന്തു​റ ഭാ​ഗ​ത്തു ക​ര​യ്ക്ക​ടി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്നു കോ​സ്റ്റ​ൽ പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ് ഗാ​ർ​ഡ്, നാ​വി​ക​സേ​ന തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഷി​ജി​നെ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

Tags : nattu vishesham search for Shijina has ended

Recent News

Corehub Up