x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്: റി​ഷാ​ൻ റ​ഷീ​ദ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും

വെബ് ഡെസ്ക്
Published: September 18, 2026 01:04 AM IST | Updated: September 18, 2026 01:04 AM IST

വി. ​റി​ഷാ​ൻ റ​ഷീ​ദ്

മ​ങ്ക​ട: ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ചെ​സ് സ​ബ്ജൂ​നി​യ​ർ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച വ​ട​ക്കാ​ങ്ങ​ര എം​പി​ജി​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി വി. ​റി​ഷാ​ൻ റ​ഷീ​ദ് സം​സ്ഥാ​ന സ്കൂ​ൾ ചെ​സ് ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നി​ല​വി​ലെ അ​ണ്ട​ർ-13 ചാ​ന്പ്യ​നെ തോ​ൽ​പ്പി​ച്ചാ​ണ് റി​ഷാ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും കാ​ഷ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി ദേ​ശീ​യ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ ചെ​സ് മ​ത്സ​ര​ത്തി​നു​ള്ള സം​സ്ഥാ​ന സ്കൂ​ൾ സ​ബ്ജൂ​നി​യ​ർ ചെ​സ് ടീ​മി​ലും റി​ഷാ​ൻ ഇ​ടം നേ​ടി​യി​രു​ന്നു.

2027 ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് നാ​ഷ​ണ​ൽ ചെ​സ് സ​ബ്ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ജി​ല്ലാ, സം​സ്ഥാ​ന, അ​ഖി​ലേ​ന്ത്യാ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലാ​യി അ​ന്പ​തി​ലേ​റെ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള റി​ഷാ​ൻ റ​ഷീ​ദി​നെ എ​മെ​ർ​ജിം​ഗ് പ്ലെ​യ​ർ ഓ​ഫ് മ​ല​പ്പു​റ​മാ​യി ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. വ​ട​ക്കാ​ങ്ങ​ര വേ​ങ്ങ​ശേ​രി അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ​യും ഹ​ബീ​ബ​യു​ടെ​യും മ​ക​നാ​ണ്.

Tags : District News Nattuvishesham Chess Championship represent Kerala

Recent News

Corehub Up