x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റ്റ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല: അ​ജ്ഞാ​ത മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു


Published: August 19, 2026 01:31 AM IST | Updated: August 19, 2026 01:31 AM IST

ത​ല​ശേ​രി: ഉ​റ്റ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഒ​ടു​വി​ൽ പൊ​ലി​സും സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​സ്‌​ക​രി​ച്ചു. പ​ത്തു ദി​വ​സം അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പെ​ട്ടി​പ്പാ​ല​ത്തി​ന​ടു​ത്ത പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മ​റ​വ് ചെ​യ്ത​ത്.

മ​ണ്ണി​ല​ട​ക്കു​മ്പോ​ൾ, പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ എ​ഫ്ഐ​ആ​റി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഒ​രു പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലാ​ക്കി മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം നി​ക്ഷേ​പി​ച്ചി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​വ​രു​ന്ന സാ​ന്ത്വ​നം സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ധ​ർ​മ​ടം, വോ​ള​ന്‍റി​യ​ർ നി​ഹാ​ൽ അ​മാ​നി, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ മൊ​യ്തു വ​ട​ക്കു​മ്പാ​ട്, വ​ത്സ​ൻ, ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്ത് അം​ഗം ഷ​ർ​ളി​മ, ന്യൂ ​മാ​ഹി പോ​ലീ​സ് എ​ന്നി​വ​രാ​ണ് സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​വി​ലെ മാ​ഹി പാ​ലം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് ഏ​താ​ണ്ട് 55 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​ലി​സാ​ണ് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ച​ത്. ത​ല​ശേ​രി​ക്ക് പ​രി​സ​ര​ത്തു​ള്ള ചി​ല അ​നാ​ഥ മ​ന്ദി​ര​ത്തി​ൽ ഇ​യാ​ൾ അ​ന്തേ​വാ​സി​യാ​യി ക​ഴി​ഞ്ഞി​രു​ന്നു. അ​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​രോ​ടും പ​റ​യാ​തെ ഇ​റ​ങ്ങി​പോ​കു​ക പ​തി​വാ​ണ്. പ​ല സ്ഥ​ല​ത്തും പ​ല പേ​രു​ക​ളാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. രാ​മ​നെ​ന്നും വി​ളി​ച്ചി​രു​ന്നു.

Tags : Next of kin not found

Recent News

Corehub Up