x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​റില്ല; ച​ട​യ​മം​ഗ​ലം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ പ്ര​തി​സ​ന്ധിയിൽ

വെബ് ഡെസ്ക്
Published: September 14, 2026 01:19 AM IST | Updated: September 14, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

ച​ട​യ​മം​ഗ​ലം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ഭാ​വം സ​ര്‍​വീ​സു​ക​ളെ ബാ​ധി​ക്കു​ന്നു. പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത് യാ​ത്രാ​ക്ലേ​ശം വ​ര്‍​ധി​പ്പി​ച്ചു. ഏ​തു സ​ര്‍​വീ​സാ​ണു റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് ധാ​ര​ണ​യി​ല്ല. പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി തു​ട​ങ്ങി​യ​തോ​ടെ വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ കു​തി​പ്പ് ന​ട​ത്തി​യ ഡി​പ്പോ​യ്ക്ക് നി​ശ്ച​യി​ച്ചു ന​ല്‍​കി​യ ടാ​ര്‍​ജ​റ്റി​നും അ​പ്പു​റ​മു​ള്ള നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ഓ​ണ​ക്കാ​ല​ത്തും തു​ട​ര്‍​ന്നും അ​ഞ്ച് സ​ര്‍​വീ​സു​ക​ള്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വു​മൂ​ലം റ​ദ്ദാ​ക്കേ​ണ്ടി​ വ​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത് ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി. സ്ഥി​രം ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ര്‍​മാ​രു​ടെ എ​ണ്ണം 60-ല്‍ ​താ​ഴെ മാ​ത്ര​മാ​ണ്. ഓ​പ്പ​റേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ഷെ​ഡ്യൂ​ളു​ക​ള്‍​ക്ക് ആ​നു​പാ​തി​ക​മാ​യി ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​ത് സ​ര്‍​വീ​സ് ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കു​ന്നു​ണ്ട്.

ശ​മ്പ​ള വി​ത​ര​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം ദി​വ​സ​വേ​ത​ന​ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ര്‍​മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​നും കാ​ര​ണ​മാ​കു​ന്നു. വി​ദൂ​ര​ങ്ങ​ളി​ല്‍​നി​ന്ന് സ്ഥ​ലം​മാ​റ്റം കി​ട്ടി വ​ന്ന​വ​രു​ടെ തി​രി​ച്ചു​പോ​ക്കി​ന​നു​സ​രി​ച്ച് ഡ്രൈ​വ​ര്‍ നി​യ​മ​നം ന​ട​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​മാ​ര്‍​ഗ​മാ​യ യാ​ത്രാ ഫ്യു​വ​ല്‍​സും ഡ്രൈ​വിം​ഗ് സ്‌​കൂ​ളും ന​ല്ല​നി​ല​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വ​രു​മാ​ന​ത്തി​ലും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ലൈ​സ​ന്‍​സ് നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ലും സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​ത്തെ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ച​ട​യ​മം​ഗ​ലം ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​നു​ള്ള​ത്.

എം​സി റോ​ഡി​ന്‍റെ ഓ​ര​ത്ത് ജ​ന​കീ​യ​ക്കൂ​ട്ടാ​യ്മ​യി​ല്‍ തു​ട​ങ്ങി​യ ഡി​പ്പോ വി​ക​സ​നം കാ​ത്തി​രി​ക്കു​ന്നു. ഡി​പ്പോ​യു​ടെ മു​ന്‍​ഭാ​ഗ​ത്താ​യി വ്യാ​പാ​ര​സ​മു​ച്ച​യം, ക​ഫ​റ്റീ​രി​യ, ശൗ​ചാ​ല​യ സ​മു​ച്ച​യം തു​ട​ങ്ങി​യ​വ അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണ്. ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​തു​ണ്ട്. ത​ക​ര്‍​ന്ന ജ​നാ​ല​ക​ളും ന​ന്നാ​ക്ക​ണം.

 

Tags : KSRTC depot NattuVishasham DistrictNews

Recent News

Corehub Up