ഓണാഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കെ.കെ. ശാന്താറാം നിർവഹിക്കുന്നു.
രാമപുരം: യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ അസോസിയേഷന്റെയും രാമപുരത്തെ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാമപുരത്തെ കലാകാരന്മാരെയും കായിക-സാംസ്കാരിക മേഖലകളില്‍ മികവ് തെളിയിച്ചവരെയും ഒരേ വേദിയില്‍ അണിനിരത്തി നാടിന്റെ കൂട്ടായ്മയും ആഘോഷ സംസ്കാരവും ഉയര്‍ത്തിക്കാട്ടുന്ന ജനകീയ ഓണാഘോഷമായാണ് ഇത്തവണ പരിപാടികള്‍ ഒരുക്കുന്നത്.
സെപ്റ്റംബര്‍ 12ന് രാമപുരം അമ്പലം ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാമപുരം ടൗണ്‍ ചുറ്റി റോസറി ഓഡിറ്റോറിയത്തില്‍ സമാപിക്കും. അമ്മന്‍കുടം, കാവടി, പൂക്കാവടി, താലപ്പൊലി, ചെണ്ടമേളം, കരകാട്ടം, പുലിക്കളി, നിശ്ചല ദൃശ്യങ്ങള്‍, പ്രച്ഛന്നവേഷങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാവിരുന്നുകളാല്‍ ഘോഷയാത്ര ശ്രദ്ധേയമാകും.
ഘോഷയാത്രയ്ക്കു ശേഷം റോസറി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനവും പ്രമുഖ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
Tags : Nattuvishesham Local News Onam Celebration Office Opens