സമ്മേളനം അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മെഴുവേലി: 1967 മുതൽ 1977 വരെ ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.എൻ. ചന്ദ്രസേനന്റെ ജന്മശതാബ്ദി അനുസ്മരണം അബിൻ വർക്കി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ്ചെയർമാൻ എ.എൻ. രാജൻബാബു എക്സ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരായ കെ. സി. രാജാഗോപാലൻ, മാലേത്ത് സരളാദേവി, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നെജോമോൻ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, മെഴുവേലി പഞ്ചായത്ത് മുൻപ്രസിഡന്റുമാരായ കെ. എൻ. രാധാചന്ദ്രൻ, ടി.വി. സ്റ്റാലിൻ, പഞ്ചായത്ത് അംഗം രജനിബിജു, പി.സി. ബീനാകുമാരി, പി.സി. തമ്പിസേനൻ, പി.സി. അനിൽകുമാർ, വി.എസ് ഭദ്രൻ, പി.വി. പ്രദീപ്, ബി.എസ്. അനീഷ്മോൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews P. N. Chandrasenan