യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആശീർവദിക്കുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആശീർവദിച്ചു. സിജിഎച്ച് എർത്ത് സിഇഒ യും മാനേജിംഗ് ഡയറക്ടറുമായ മൈക്കിൾ ഡൊമിനിക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു.
ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി സിബി മാത്യു ആശംസകളർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ആർ. രവിശങ്കർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കേക്ക് മിക്സിംഗിൽ അസി.ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് കോ-ഓർഡിനേറ്ററുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, വിവിധ വിഭാഗം മേധാവിമാർ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Cake Mixing at Yuvakshetra College Nattuvishesham DistrictNews