പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ ദുക്റാന-തർപ്പണതിരുനാൾ സ്വാഗതസംഘം ഓഫീസ് ഫാ. ടോണി ഉദ്ഘാടനം ചെയ്യുന്നു.
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽതീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുന്ന ദുക്റാന-തർപ്പണ തിരുനാളിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.
അദിലാബാദ് രൂപതാംഗം ഫാ. ടോണി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത നായിരുന്നു.
ഫാ. നിതിൻ താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. തിരുനാളിന്റെ ആദ്യകൂപ്പൺ വടക്കൂട്ട് ജോസിന് ഫൈനാൻസ് കൺവീനർ എം.എൽ. ഫ്രാൻസീസ് നൽകി.
ജനറൽ കൺവീനർ ഷാജു താണിക്കൽ, കൺവീനർ ബോബ് എലവത്തിങ്കൽ, ജോ. കൺവീനർ സി.ഡി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലൈ മൂന്നു മുതൽ 13 വരെയാണ് ആഘോഷം.