x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​പ്പൂ​ർ ഫൊറോന പള്ളി സംയുക്ത തിരുനാൾ


Published: May 9, 2026 12:59 AM IST | Updated: May 9, 2026 12:59 AM IST

സം​യു​ക്ത തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന ദേ​വാ​ല​യം ദീ​പാ​ല​ങ്ക​ാര പ്ര​ഭ​യി​ൽ.

പ​റ​പ്പൂ​ർ: സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പള്ളിയിൽ ഇന്നും നാളെയും മറ്റന്നാളുമായി ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വിശുദ്ധ ​ജോ​ണ്‍ നെ​പും​സ്യാ​ന്‍റെ​യും വി ശുദ്ധ ​അ​ൽ​ഫോ​ൻ‍​സാ​മ്മ​യു​ടെ​യും സം​യു​ക്തതി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ം.

ഇന്ന് ന​വ​നാ​ൾ കു​ർ​ബാ​നയ്ക്ക് വി​കാ​രി ജ​ന​റാ​ൾ മോൺ. ജോ​സ് കോ​നി​ക്ക​ര നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ, പ​ള്ളിചു​റ്റി​യു​ള്ള പ്ര​ദക്ഷ​ിണം, വ​ർ​ണവി​സ്മ​യം. രാ​ത്രി 12 വ​രെ വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​യെ​ഴു​ന്നള്ളി​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ന് തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്ക് മു​ൻ വി​കാ​രി ഫാ. ​സെ​ബി പു​ത്തൂ​ർ കാർ മികത്വം ന​ൽ​കും. സി​എ​ൽ​സി ഡ​യ​റക്​ട​ർ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി തി​രു​നാ​ൾസ​ന്ദേ​ശം ന​ൽ​കു​ം. വൈ​കീട്ട് നാ​ലി​ന് വിശുദ്ധ കു​ർ​ബാ​ന​യ്ക്കുശേ​ഷം ഭ​ക്തിനി​ർ​ഭ​ര​മാ​യ പ്ര​ദക്ഷിണം, വ​ർ​ണ​വി​സ്മ​യം, രാ​ത്രി 12 വ​രെ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​യെ​ഴു​ന്നള്ളി​പ്പു​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റിന് ഇ​ട​വ​കദി​നാ​ഘോ​ഷം ന​ട​ത്ത​പ്പെ​ടു​ം.

Tags : parappur nattuvisheaham local news

Recent News

Corehub Up