x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട ഡി​എ​ച്ച്ക്യു ക്യാ​മ്പും ഫോ​റ​സ്റ്റും മി​ക​ച്ച പ്ല​ാറ്റൂ​ണു​ക​ള്‍

വെബ് ഡെസ്ക്
Published: August 15, 2026 11:31 PM IST | Updated: August 15, 2026 11:31 PM IST

പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ നൃ​ത്ത​ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മൈ​താ​ന​ത്തു ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രേ​ഡി​ല്‍ സാ​യു​ധ​സേ​നാ വി​ഭാ​ഗ​ത്തി​ല്‍ റി​സ​ര്‍​വ് സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ എ​സ്. ഗോ​പ​കു​മാ​ര്‍ ന​യി​ച്ച പ​ത്ത​നം​തി​ട്ട ഡി​എ​ച്ച്ക്യു ക്യാ​മ്പും സാ​യു​ധേ​ത​ര വി​ഭാ​ഗ​ത്തി​ല്‍ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഒ.​എ. ശ്യാം​കു​മാ​ര്‍ ന​യി​ച്ച ഫോ​റ​സ്റ്റ് ടീ​മും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സാ​യു​ധ​സേ​നാ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ മി​ഥു​ന്‍ മോ​ഹ​ന്‍ ന​യി​ച്ച എ​ക്‌​സൈ​സ് ടീ​മി​നാ​ണ്. സാ​യു​ധേ​ത​ര വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്.​കെ. സ​ന്ദീ​പി​ന്‍റെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ടീം ​സ്വ​ന്ത​മാ​ക്കി.

എ​സ്പി​സി ബാ​ന്‍​ഡി​ല്‍ വ​ട​ശേ​രി​ക്ക​ര സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ള്‍, എ​സ്പി​സി ടീ​ച്ചേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ക​ട​മ്പ​നാ​ട് കെ​ആ​ര്‍​കെ​പി​എം​ബി എ​ച്ച്എ​സ്, എ​ന്‍​സി​സി വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, എ​സ്പി​സി എ​ച്ച്എ​സ്എ​സ് വിം​ഗി​ല്‍ പ​ത്ത​നം​തി​ട്ട ജി​എ​ച്ച്എസ്എ​സ്, എ​സ്പി​സി എ​ച്ച്എ​സ് വിം​ഗി​ല്‍ ക​ട​മ്പ​നാ​ട് വി​വേ​കാ​ന​ന്ദ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍, ജൂ​ണി​യ​ര്‍ റെ​ഡ് ക്രോ​സി​ല്‍ പ​യ്യ​നാ​മ​ണ്‍ കാ​ര്‍​മ​ല്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, സ്‌​കൗ​ട്ട്‌​സി​ല്‍ മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി എ​ച്ച്എ​സ്, ഗൈ​ഡ്‌​സി​ല്‍ പ്ര​മാ​ടം നേ​താ​ജി എ​ച്ച്എ​സി​ലെ ന​ന്ദ​ന കൃ​ഷ്ണ ന​യി​ച്ച സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീം ​എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പു​ര​സ്‌​കാ​രം ന​ല്‍​കി.

ദേ​ശീ​യോ​ദ്ഗ്ര​ഥ​ന നൃ​ത്തം അ​വ​ത​രി​പ്പി​ച്ച പ​ത്ത​നം​തി​ട്ട ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യം, വ​ഞ്ചി​പ്പാ​ട്ട് ആ​ല​പി​ച്ച കി​ട​ങ്ങ​ന്നൂ​ര്‍ എ​സ്‌​വി​ജി​വി എ​ച്ച്എ​സ്എ​സ്, ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പ്പി​ച്ച അ​ടൂ​ര്‍ ഹോ​ളി എ​ഞ്ച​ല്‍​സ് സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍​ക്കും ട്രോ​ഫി സ​മ്മാ​നി​ച്ചു.

സ​മാ​ധാ​ന​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം സ​ര്‍​ഗാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ​ത്തി​ച്ച​തി​നു​ള്ള പീ​സ് വാ​രി​യ​ര്‍ പു​ര​സ്‌​കാ​രം പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി എം. ​ധീ​ര​ജ് നേ​ടി. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ പി. ​വി​നോ​ദ് കു​മാ​റി​ന്‍റെ​യും എം. ​അ​മ്പി​ളി​യു​ടെ​യും മ​ക​നാ​ണ്. പ​താ​ക​ദി​ന​ത്തി​ല്‍ പു​റ​ത്തി​റ​ക്കി​യ പ​താ​ക​ക​ള്‍ വി​ത​ര​ണം ചെ​യ്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​ടൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വും വി​ദ്യാ​ഭ്യാ​സേ​ത​ര സ്ഥാ​പ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ന​രി​യാ​പു​രം സി​എ​സ്ഡി കാ​ന്‍റീ​നും സ്വ​ന്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up