x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ടി​ച്ചി​ല്‍ ന​ട​ന്ന മീ​നാ​ക്ഷി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി


Published: July 9, 2026 06:28 AM IST | Updated: July 9, 2026 06:28 AM IST

മേ​പ്പാ​ടി: മ​ണ്ണി​ടി​ച്ചി​ല്‍ ന​ട​ന്ന മീ​നാ​ക്ഷി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളിം​ഗും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി പോ​ലീ​സ്. സം​ഭ​വം ന​ട​ന്ന ദി​വ​സം ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ര്‍​ത്തി​ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. വെ​ഹി​ക്കി​ള്‍ പ​ട്രോ​ളിം​ഗ്, ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍, ദു​ര​ന്ത മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ലി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് നി​ര്‍​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

24 മ​ണി​ക്കൂ​റും മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​മ​റി​ഞ്ഞ​യു​ട​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മേ​പ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സ്‌​റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ സാ​യൂ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ സ​ന്തോ​ഷ് കു​മാ​ര്‍, എ​എ​സ്‌​ഐ ജെ​യ്‌​സ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ​ബ​ലു റ​ഹ്മാ​ന്‍, പ്ര​ദീ​പ്, ന​വീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

വ​ടം​കെ​ട്ടി പാ​ല​ത്തി​ന് അ​പ്പു​റ​ത്ത് എ​ത്തി കു​ടു​ങ്ങി​യി​രി​ക്കു​ന്ന ആ​ളു​ക​ളെ ഇ​പ്പു​റ​ത്തെ​ത്തി​ച്ചു. അ​പ​ക​ട ഭീ​തി​യി​ലു​ള്ള പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ ആ​ളു​ക​ളെ മാ​റ്റി. ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ചു.

ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​മാ​ര്‍, സ്‌​റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​മാ​ര്‍ ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി അ​ഞ്ഞൂ​റോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ദു​ര​ന്ത​മു​ഖ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up