ആടിക്കൊല്ലി ദേവമാത എഎൽപി സ്കൂളിൽ ലഹരിക്കെതിരേ നടത്തിയ മാജിക്.
പുൽപ്പള്ളി: ബിയോണ്ട് ദ ബസ് ലഹരി വിരുദ്ധ മാസാചരണത്തോടനുബന്ധിച്ച് ആടിക്കൊല്ലി ദേവമാത എഎൽപി സ്കൂളിൽ ലഹരിക്കെതിരേ മാജിക് അവതരണം നടത്തി.
കുട്ടികളിലും മുതിർന്നവരിലും ലഹരിവിരുദ്ധ ചിന്ത വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇതേ സ്കൂളിലെ അധ്യാപകനും ലഹരി വിരുദ്ധ കോർഡിനേറ്ററുമായ വി.ടി. ജോസഫ് മാജിക് അവതരിപ്പിച്ചത്.
മദ്യത്തെ ജലമാക്കി മാറ്റുന്ന ശാസ്ത്ര പരീക്ഷണം മാജിക് രീതിയിൽ അവതരിപ്പിച്ചതിലൂടെ ലഹരി വിരുദ്ധ ചിന്ത വളർത്തുന്നതിനൊപ്പം കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്താനും ഇത് സഹായിക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ.വി. ഷൈനിമോൾ പറഞ്ഞു. കുട്ടികളിലും മുതിർന്നവരിലും ലഹരി വിരുദ്ധചിന്ത വളർത്താൻ വേറിട്ട പ്രവർത്തനങ്ങൾ നടത്തിവരുകയാണ് സ്കൂൾ പിടിഎയും അധ്യാപകരും.
Tags : substance abuse NattuVishasham DistrictNews