ഇരിട്ടി നഗരസഭാ ചെയർ പേഴ്സൺ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന മഴക്കാലപൂർവ ശുചീകരണം.
ഇരിട്ടി: മഴക്കാല രോഗങ്ങളെ ചെറുക്കാൻ മലയോരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പൊതുഇടങ്ങൾ ശുചീകരിച്ചാണ് രോഗ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നടപടികൾ തുടങ്ങിയത്. പൊതുഇടങ്ങളിലെ മാലിന്യങ്ങൾ നീക്കിയതിനൊപ്പം തോടുകളും ഓവുചാലുകളും ശുചീകരിച്ചു. റോഡിന് ഇരുവശങ്ങളിലേയും കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു.
മലയോര മേഖലകളിൽ റബർടാപ്പിംഗ് മേഖലകളിൽ മഴവെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബോധവത്ക്കരണവും നടത്തി. മഴക്കാലത്ത് സാധാരണായി കണ്ടുവരുന്ന ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനും ഈഡീസ് കൊതുകിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾക്കും തുടക്കംകുറിച്ചു.
വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേന, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, വ്യാപാരി വ്യവസായികൾ, ഹോട്ടലുടമകൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, രാഷ്ട്രീയ-സന്നദ്ധ-പൊതുപ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകരും സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ അടക്കം പങ്കാളികളായി.
കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ ഉൾപ്പടെയുള്ള വിവിധ വാഡുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി മരിയ, മേരി റെജി, ജോസ്കുഞ്ഞു തടത്തിൽ, അംഗങ്ങളായ ലൈലാമ്മ മാത്യു, ഷെമിന ബാബു, അനീഷ് കെ. പോൾ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ഇരിട്ടി നഗരസഭയിൽ നടന്ന മെഗാശുചീകരണം ഇരിട്ടിയിൽ നഗരസഭാ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈവേയുടെ കളറോഡ് പാലം മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഊവ്വാപ്പള്ളി വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും ശേഖരിച്ചു ശുചിയാക്കി. ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷാജി, കൗൺസിലർമാരായ പി.എ. നസീർ, സി.വി. സുധാകരൻ എന്നിവർ പ്രസംഗിച്ചു . വിവിധ റിച്ചുകളായി തിരിച്ചാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ശുചീകരണം പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്എം. സുമേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയൻപേഴ്സൺമാരായ വി. ഷൈമ, പി.ഡി. മനീഷ, ഭരണസമിതി അംഗങ്ങളായ മനോജ് എം. കണ്ടത്തിൽ, ഷൈലജ ദിനേശൻ, എം. സ്മിത, പി.കെ. അജേഷ്, എം. പൊന്നപ്പൻ എന്നിവർ നേതൃത്വം നല്കി.
പായം: പായം പഞ്ചായത്ത് മെഗാ ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എൻ. ജെസി, പവിത്രൻ പായം, സുജിഷ പ്രസാദ്, രാധാകൃഷ്ണൻ, പി.സി. പോക്കർ, ഡോ. ജി. ശിവരാമകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ജെയ്സ് ടി. തോമസ്, ഹരിത എന്നിവർ പ്രസംഗിച്ചു. തന്തോട് മുതൽ കൂട്ടുപുഴ വരെയുള്ള 15 കിലോമീറ്റർ ദൂരം പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ ചേർന്ന് ശുചീകരിച്ചു.
Tags : Pre-monsoon nattuvisheaham local news