കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സൺഷൈൻ ഹെറിറ്റേജില്‍ പി. സന്തോഷ്കുമാര്‍ എംപി കേക്ക് മുറിച്ച് ഉ
കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സൺഷൈൻ ഹെറിറ്റേജില്‍ പി. സന്തോഷ്കുമാര്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്കി. കണ്ണൂര്‍ രൂപതാ വികാരി ജനറാൾ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കെ.കെ. ബല്‍റാം, മാനുവല്‍ സിറിയക്, പ്രസ് ക്ലബ് സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്, ട്രഷറര്‍ കെ. സതീശന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Press Club nattuvisesham local news