x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കുന്നതിന് മുൻഗണന


Published: July 4, 2026 06:24 AM IST | Updated: July 4, 2026 06:24 AM IST

ന​ല്ലൂ​ര്‍​നാ​ട് അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ ജി​ല്ലാ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ പ്ര​സം​ഗി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ വ​യ​നാ​ട്, ഇ​ടു​ക്കി, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ-​ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. ന​ല്ലൂ​ര്‍​നാ​ട് അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ ജി​ല്ലാ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ നീ​തി ആ​യോ​ഗി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ല്‍ ജി​ല്ലാ ച​ല​ഞ്ച് ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന് 10 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ്ലാ​ന്‍ പ്ര​കാ​ര​മു​ള്ള നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ ല​ഭി​ച്ചു. ബാ​ക്കി ക​ണ്ടെ​ത്തി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. ജി​ല്ല​യി​ല്‍ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ഷി​ഗെ​ല്ല ബാ​ധ നി​യ​ന്ത്രി​ക്കാ​നാ​യ​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്രി​ച്ചു​വ​രി​ക​യാ​ണ്. മാ​ലി​ന്യ സം​സ്‌​ക​ര​ണം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ മാ​ലി​ന്യ സം​സ്‌​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ഒ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. മൊ​യ്തീ​ന്‍ ഹാ​ജി, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗി​രി​ജ സു​ധാ​ക​ര​ന്‍ (എ​ട​വ​ക), ക​മ​ര്‍ ലൈ​ല (വെ​ള്ള​മു​ണ്ട), പ്ര​മോ​ദ് (തൊ​ണ്ട​ര്‍​നാ​ട്), അ​ഞ്ജു ബാ​ല​ന്‍(​തി​രു​നെ​ല്ലി),

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ആ​സ്യ മൊ​യ്തു, ചി​ന്ന​മ്മ ജോ​സ്, ഒ.​ടി. ഉ​നൈ​സ്, ജി​ല്‍​സ​ണ്‍ തൂ​പ്പും​ക​ര, ബെ​ന്നി ആ​ന്റ​ണി, അ​ബ്ദു​ള്ള കേ​ളോ​ത്ത്, ടി. ​വ​സ​ന്ത കൃ​ഷ്ണ​ന്‍, റോ​സ​മ്മ ബേ​ബി, സി​നി തോ​മ​സ്, മ​നോ​ജ് നി​ട്ട​റ, സി.​ആ​ര്‍. ഷീ​ല, കെ. ​മു​ര​ളീ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ബേ​ബി, സ​ബ് ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എം മൊ​യ്തീ​ന്‍ ഷാ, ​ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഡോ. ​വി.​ആ​ര്‍. ഷീ​ജ, പേ​രി​യ സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ഞ്ജു ജോ​ര്‍​ജ്, പൊ​രു​ന്ന​ന്നൂ​ര്‍ സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ജ, ന​ല്ലൂ​ര്‍​നാ​ട് ഗ​വ. ട്രൈ​ബ​ല്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മീ​ര ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നീ​തി ആ​യോ​ഗി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ല്‍ ജി​ല്ലാ ച​ല​ഞ്ച് ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ മോ​ഡ​ല്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്‍റ​ര്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. അ​ഞ്ച് നി​ല​ക​ളി​ല്‍ പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ആ​റ് ഒ​പി, 20 ഡേ ​കെ​യ​ര്‍ കീ​മോ തെ​റാ​പ്പി വാ​ര്‍​ഡു​ക​ള്‍, 35 കി​ട​ക്ക​ക​ള്‍ വീ​ത​മു​ള്ള സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്‍​മാ​രു​ടെ​യും വാ​ര്‍​ഡു​ക​ള്‍, ഫാ​ര്‍​മ​സി, സ്റ്റോ​ര്‍, ല​ബോ​റ​ട്ട​റി, എം​ആ​ര്‍​ഡി സെ​ക്ഷ​ന്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് നി​ല​ക​ളി​ല്‍ ആ​റ് ഒ​പി റൂ​മു​ക​ളും 20 ഡേ ​കെ​യ​ര്‍ കീ​മോ തെ​റാ​പ്പി വാ​ര്‍​ഡു​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up