x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാണ്ഡവൻപാറയുടെ സംരക്ഷണം കടലാസിൽ മാത്രം


Published: July 1, 2026 07:13 AM IST | Updated: July 1, 2026 07:13 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ച പാ​ണ്ഡ​വ​ൻ​പാ​റ​യു​ടെ പ​രി​പാ​ല​നം ജ​ല​രേ​ഖ​യാ​യി മാ​റു​ന്ന​താ​യി ആ​ക്ഷേ​പം. ഭൂ​നി​ര​പ്പി​ൽ നി​ന്നും 700 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള പാ​ണ്ഡ​വ​ൻ​പാ​റ​യി​ൽ എ​ത്തി​പ്പെ​ടാ​ൻ ഇ​പ്പോ​ഴും ഒ​രു പൊ​തു​വ​ഴി​യി​ല്ലെ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ യാ​ഥാ​ര്‍​ഥ്യം.

അ​പൂ​ർ​വ​മാ​യ കൃ​ഷ്ണ​ശി​ല​ക​ളാ​ണ് പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ ആ​ങ്കോ​ട് പാ​ണ്ഡ​വ​ന്‍​പാ​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു മു​ള്ള​ത്. ഇ​വ ഖ​ന​നം ചെ​യ് തു ക​ട​ത്തു​വാ​നാ​യി അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും വ​ന്‍​കി​ട ഗ്രാ​നൈ​റ്റ് ക​ന്പ​നി​ക​ള്‍ ഈ ​പാ​റ​യ്ക്ക​രി​കി​ലാ​യി മു​ന്പ് താ​വ​ളം ഒ​രു​ക്കി. ചു​റ്റു​മു​ള്ള വ​സ്തു​വ​ക​ക​ള്‍ മോ​ഹ​വി​ല ന​ല്‍​കു​ക​യും പാ​ണ്ഡ​വ​ന്‍​പാ​റ​യോ​ളം തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള അ​ടു​പ്പു​കൂ​ട്ടി​പാ​റ പൊ​ട്ടി​ച്ച് ക​ട​ത്തു​ക​യും ചെ​യ്തിരുന്നു. ഇ​തി​നി​ട​യി​ല്‍ ചി​ല പ്ര​തി​ഷേ​ധ​ക്കാ​ര്‍ രം​ഗ​ത്തുവ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ണ്ഡ​വ​ൻ​പാ​റ ത​ക​ർ​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ത​ണ​ൽ​വേ​ദി എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ളെ​ല്ലാം നി​രോ​ധി​ച്ചു​ള്ള ഉ​ത്ത​ര​വും സ​മ്പാ​ദി​ച്ചു. 1996 -ല്‍ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ പാ​ണ്ഡ​വ​ൻ​പാ​റ​യെ പു​രാ​വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

പാ​ണ്ഡ​വ​ൻ​പാ​റ​യി​ൽ എ​ത്തി​ച്ചേ​രാ​ൻ ജീ​പ്പ് റോ​ഡ് നി​ർ​മി​ക്കു​മെ​ന്നും ഇ​വി​ടം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യി മാ​റ്റു​മെ​ന്നു​മൊ​ക്കെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും യാ​തൊ​ന്നും ഇ​തു​വ​രെ​യും ന​ട​ന്നി​ട്ടി​ല്ല. പു​രാ​ത​ന ശി​ലാ​ലി​ഖി​ത​ങ്ങ​ളു​ള്ള പാ​ണ്ഡ​വ​ൻ​പാ​റ സം​ര​ക്ഷി​ക്കു​ക​യും പ​ഠ​ന, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

പാ​ണ്ഡ​വ​ൻ പാ​റ​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ലി​ൽ ഹ​ർ​ജി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ദേ​ശീ​യ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും നി​വേ​ദ​ന​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും. ത​ണ​ൽ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up