x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോർട്ടുകൊച്ചി വെളി മൈതാനത്ത് മൊബൈൽ വെളിച്ചത്തിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധം


Published: August 17, 2026 07:16 AM IST | Updated: August 17, 2026 07:16 AM IST

ഫോ​ര്‍​ട്ടു​കൊ​ച്ചി : വെ​ളി മൈ​താ​ന​ത്തെ ലൈ​റ്റു​ക​ള്‍ തെ​ളി​യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മൊ​ബൈ​ല്‍ ടോ​ര്‍​ച്ച് വെ​ളി​ച്ച​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ച് യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ഫ്‌​ള​ഡ് ലൈ​റ്റ് സൗ​ക​ര്യ​മു​ള്ള ഈ ​മൈ​ത​നാ​യി​ല്‍ ലെ​റ്റു​ക​ള്‍ തെ​ളി​യാ​താ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി.

വി​ദ്യാ​ര്‍​ഥി​ക​ളും ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന യു​വാ​ക്ക​ളും വൈ​കി​ട്ടാ​ണ് ഇ​വി​ടെ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ കു​റ​ച്ചു നേ​രം ക​ഴി​യു​മ്പോ​ള്‍ ത​ന്നെ ഇ​രു​ട്ടാ​കു​ന്ന​തി​നാ​ല്‍ ഏ​റെ നേ​രം ക​ളി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഫ്‌​ള​ഡ് ലൈ​റ്റി​ല്‍ ഒ​ന്നെ​ങ്കി​ലും തെ​ളി​യി​ച്ചാ​ല്‍ സൗ​ക​ര്യ​മാ​ണെ​ന്നാ​ണ് കാ​യി​ക പ്രേ​മി​ക​ള്‍ പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക​ത്തി​ന്‍റെ കാ​ര്യം പേ​ര് പ​റ​ഞ്ഞാ​ണ് ഫ്‌​ള​ഡ് ലൈ​റ്റ് തെ​ളി​യി​ക്കാ​ത്ത​ത്. മൈ​താ​നി​യി​ലാ​ണെ​ങ്കി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ ആ ​വെ​ളി​ച്ചെ​ത്തി​ലെ​ങ്കി​ലും ക​ളി​ക്കാ​മെ​ന്നാ​ണ് യു​വാ​ക്ക​ള്‍ പ​റ​യു​ന്നു.

കാ​യി​ക​മാ​ക​ണം ല​ഹ​രി​യെ​ന്ന് അ​ധി​കൃ​ത​ര്‍ കൊ​ട്ടി​ഘോ​ഷി​ക്കു​മ്പോ​ഴും യു​വാ​ക്ക​ള്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഗ്രൗ​ണ്ടി​ന്‍റെ ന​ട​പ്പാ​ത​യി​ല്‍ വി​ളി​ക്ക് ക​ത്തി​ക്കു​മെ​ങ്കി​ലും മൈ​താ​നി​യി​ല്‍ വെ​ളി​ച്ചം കി​ട്ടി​ല്ല. ഒ​രു ഫ്‌​ള​ഡ് ലൈ​റ്റെ​ങ്കി​ലും ക​ത്തി​ക്ക​ണ​മെ​ന്നാ​ണ് യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം.
പ്ര​തി​ഷേ​ധ​ത്തി​ല്‍ കെ.​എ​ച്ച്. ഹ​നീ​ഷ്, സാ​ബു അ​ലി, ശ്രീ​ജി​ത്ത്, ടെ​ന്‍​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu vishesham Protest by playing football

Recent News

Corehub Up