ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലേക്കു നടത്തിയ ധർണ.
പാലക്കാട്: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വിലവർധനവിനെതിരെ അഞ്ചുവിളക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ചും ധർണയും ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് വി. ജയകൃഷ്ണൻ അധ്യക്ഷതയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി. എൻ.എം.ആർ. റസാക്ക് ഉദ്ഘാടനം ചെയ്തു.
കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി ടോപ്പ് ഇൻ ടൗണ്‍ നടരാജൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, ജില്ലാ ട്രഷറർ വെൽക്കം ജാവേദ്, രക്ഷാധികാരി കൃഷ്ണദാസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. അനന്തൻ, ജില്ലാ സെക്രട്ടറി കൃഷ്ണദാസ് തിരുവാഴിയോട്, ജില്ലാ ജോയിന്റ് സെക്രട്ടറി ജലജ ഗോകുലം, മേഖല പ്രസിഡന്റ് ജയൻ ജ്യോതി, രാജേഷ് നക്ഷത്ര, മേഖലാ സെക്രട്ടറി സലാം വിസ്മയ, രാമദാസ് ഭഗവതി, മേഖലാ ട്രഷറർ വിനയ ഭഗവതി, അജീഷ് ലക്ഷ്മി, ജില്ല വർക്കിംഗ് പ്രസിഡന്റ് വേണുഗോപാൽ റൈറ്റ് ചോയ്സ് എന്നിവർ പ്രസംഗിച്ചു.
Tags : Protest march nattuvisheaham local news