x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ട്ടോ​പ്പാ​ടത്തു ജ​ന​കീ​യ കാ​മ്പ​യി​ൻ


Published: June 22, 2026 06:23 AM IST | Updated: June 22, 2026 06:23 AM IST

കോ​ട്ടോ​പ്പാ​ടം: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11,12 വാ​ർ​ഡു​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ജ​ന​കീ​യ കാ​മ്പ​യി​നു തു​ട​ക്ക​മാ​യി. വാ​ർ​ഡ്ത​ല ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ​യും ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ​യും രൂ​പീ​ക​ര​ണ​വും ന​ട​ന്നു.

പ​തി​നൊ​ന്നാം വാ​ർ​ഡ് മെം​ബ​ർ പി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ കെ. ​ആ​സി​ഫ് അ​ലി കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
ജെ​എ​ച്ച്ഐ വി. ​രൂ​പി​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നും ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ഹ​മീ​ദ് കൊ​മ്പ​ത്ത് ശു​ചി​ത്വ പ്ര​തി​ജ്ഞ​ക്കും നേ​തൃ​ത്വം ന​ൽ​കി.

മു​ൻ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ കെ.​എ​ൻ. സു​ശീ​ല, കാ​വു​ങ്ങ​ൽ മ​ണി​ക​ണ്ഠ​ൻ, സ​മ​ദ് നാ​ല​ക​ത്ത്, അ​ക്ക​ര മു​ഹ​മ്മ​ദ്, കെ. ​ഹ​രി​കേ​ശ​വ​ൻ, ഇ. ​നീ​തു, സി.​ടി. ഉ​മ്മ​ർ, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് പ്ര​സം​ഗി​ച്ചു.

ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ​ന്ദ​ർ​ശി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തും.

Tags : nattu vishesham Public campaign Kotopadam

Recent News

Corehub Up