രാജാക്കാട്: രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ ദ്വിവാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് വി.എസ്. ബിജു അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് ആർ. സുരേഷ്, ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ. ജോൺസൺ, ജനറൽ സെക്രട്ടറി സജീവ് ആർ. നായർ, ട്രഷറർ അബ്ദുൾ കലാം, വനിതാ വിംഗ് രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് ആശ ശശികുമാർ, യൂത്ത് വിംഗ് പ്രസിഡന്റ് സി.എസ്. പ്രദീഷ്, വ്യാപാരി ബാങ്ക് പ്രസിഡന്റ് വി.കെ. മാത്യു എന്നിവർ പ്രസംഗിച്ചു.
ഭരണസമിതി തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വി.എസ്. ബിജു - പ്രസിഡന്റ്, സജിമോൻ കോട്ടയ്ക്കൽ - ജനറൽ സെക്രട്ടറി, വി.സി. ജോൺസൺ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham Rajakkad Merchants Assoc. Meeting