മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് സ്ഥിര നിര്‍മാണത്തിന് സ്ഥലം കണ്ടെത്തി നല്കാന് തയാറാണെന്ന് നഗരസഭാധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥലം സംബന്ധിച്ച് പാരിസണ്‍സ് എസ്റ്റേറ്റ് മനേജ്മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കല്ലിയോട്ടുകുന്നില്‍ 25 ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ എസ്റ്റേറ്റ് മാനേജ്മെന്റ് തയാറാണ്. സ്ഥലവിഷയം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തെ ബാധിക്കാന്‍ അനുവദിക്കില്ല. മേപ്പാടിയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളജിന് ഏറ്റവും യോജ്യമായ പ്രദേശം മാനന്തവാടിയാണ്.
ആസ്പിരേഷണല്‍ ജില്ലയെന്ന നിലയില്‍ മെഡിക്കല്‍ കോളജിന് 20 ഏക്കര്‍ സ്ഥലം മതിയാകും. നിലവില്‍ 10 ഏക്കറിനടുത്ത് സ്ഥലം സ്ഥാപനത്തിനുണ്ട്. സൗകര്യപ്രദമായ 10 ഏക്കര്‍ കൂടി കണ്ടെത്താന്‍ കഴിയും. നഗരസഭാ ഓഫീസ് ഭാവിയില്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റും. അപ്പോള്‍ നിലവിലെ കെട്ടിടം മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് വിട്ടുകൊടുക്കാന്‍ ഒരുക്കമാണെന്നും നഗരസഭാധികൃതര്‍ പറഞ്ഞു.
ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.വി. ജോര്‍ജ്, ഷീജ ഫ്രാന്‍സിസ്, പി.വി.എസ്. മൂസ, ഷിബു കെ. ജോര്‍ജ്, കൗണ്‍സിലര്‍മാരായ വി.യു. ജോയി, പി.കെ. ഹംസ, പി. കുഞ്ഞബ്ദുള്ള, ലിസി, ജോസ്, പി.വി. സബിത, കൗസല്യ അച്ചപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad