പുതിയങ്കം പുത്തൻകുളത്തിന്റെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
ആലത്തൂർ: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന പുത്തൻകുളത്തിന്റെ നവീകരണ പ്രവൃത്തികൾ തുടങ്ങി. പുതിയങ്കം മേതിൽ ഹരിദാസ് പഞ്ചായത്തിന് വിട്ടുനൽകിയ കുളം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾക്കൊള്ളിച്ച് നവീകരിക്കാനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെംബർ ലീല ശശി പറഞ്ഞു.
കുളിക്കടവ് കെട്ടാനും അരികുകൾ കെട്ടി വൃത്തിയാക്കി പ്രദേശവാസികൾക്ക് കുളിക്കാനും നീന്തൽ പഠിക്കാനും സമീപവാസികൾക്ക് കൃഷിക്ക് വെള്ളം എടുക്കുന്നതിനും പ്രയോജനപ്പെടുന്ന രീതിയിലാണ് നവീകരിക്കുന്നത്. ഈ കുളം പൊതുജനാവശ്യത്തിനായി വിട്ടുനൽകിയതോടെ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 50 മീറ്റർ അകലെയുള്ള വേട്ടക്കരുമൻ ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് കുളിക്കാൻ ഉപകാരപ്രദമാകുമെന്നും ലീല ശശി പറഞ്ഞു.
Tags : Renovation work nattuvisheaham local news