പത്തനംതിട്ട: മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2026 മാർച്ചിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്പിസി കേഡറ്റുകൾക്കുള്ള അനുമോദനവും ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സ്കൂൾതല പ്രവർത്തനോദ്ഘാടനവും എസ്പിസി ജില്ലാ നോഡൽ ഓഫീസർ, അഡീഷണൽ എസ്പി റ്റി.ബി. വിജയൻ നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ഹേമ മേരി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ സി.കെ. അർജുനൻ, പിടിഎ പ്രസിഡന്റ് ജോൺ പോൾ മാത്യു, ലോക്കൽ മാനേജർ റവ. സോജു എം.തോമസ് , ഗാർഡിയൻ എസ്പിസി പ്രസിഡന്റ് റവ. ജേക്കബ് ജോൺ, എസ്പിസി അഡീഷണൽ നോഡൽ ഓഫീസർ ജി. സുരേഷ് കുമാർ, ഹെഡ് മിസ്ട്രസ് ഷീജ ബേബി, സിപിഒ വി.ടി. മിന്റോ, എസിപിഒ മേരി മത്തായി, ഡിഐ കെ. രാജേഷ്, കൃഷ്ണന്ദു രാജേഷ് എന്നിവർ പ്രസംഗിച്ചു.എപ്ലസ് നേടിയ കേഡറ്റുകൾക്ക് മെമ്മന്റോയും, സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
Tags : nattu vishesham Respect for SPC cadets