x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ന്തി​രി​ക്ക​ട​വ് പാ​ല​ത്തി​ന് 13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു


Published: July 4, 2026 06:02 AM IST | Updated: July 4, 2026 06:02 AM IST

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​നെ​യും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​രി​ന്തി​രി​ക്ക​ട​വ് പാ​ല​ത്തി​ന് 13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഉ​ഷാ വി​ജ​യ​ന്‍ എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ ക​മ്മ​ന ക​രി​ന്തി​രി​ക്ക​ട​വ് പ്ര​ദേ​ശ​ത്തു​കാ​രു​ടെ യാ​ത്ര പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.

ക​മ്മ​ന, ക​രി​ന്തി​രി​ക്ക​ട​വ് പ്ര​ദേ​ശ​ത്തു​കാ​രു​ടെ ദീ​ര്‍​ഘ​നാ​ളെ​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ക​രി​ന്തി​രി​ക്ക​ട​വി​ല്‍ പ​ഴ​യ പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ലം വേ​ണ​മെ​ന്ന​ത്.
വ​ര്‍​ഷ​കാ​ല​ത്ത് വെ​ള്ളം പൊ​ങ്ങി നി​ല​വി​ലു​ള്ള പാ​ലം മു​ങ്ങു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്തു​കാ​ര്‍​ക്ക് പു​റം​ലോ​ക വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

വ​ലി​യ പാ​ലം നി​ര്‍​മി​ച്ചു ക​ഴി​യു​മ്പോ​ള്‍ വ​ര്‍​ഷ​കാ​ല​ത്തും ഗ​താ​ഗ​തം സു​ഗ​മ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up