x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​നം മു​ഖ്യം: മാ​ണി സി. ​കാ​പ്പ​ന്‍


Published: March 26, 2026 01:23 AM IST | Updated: March 26, 2026 01:23 AM IST

മൂ​ന്നി​ല​വ്: ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന​മാ​ണ് യ​ഥാ​ര്‍​ഥ വി​ക​സ​ന​മെ​ന്നും ആ ​കാ​ഴ്ച​പ്പാ​ടി​ല്‍ ഊ​ന്നി​യാ​ണ് ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്നും പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍.

യു​ഡി​എ​ഫ് മൂ​ന്നി​ല​വ് മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നി​ല​വി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ക​രു​ത്താ​കു​ന്ന ഫു​ഡ് പാ​ര്‍​ക്കും കാ​ര്‍​ഷി​കോ​ത്പ​ന്ന സം​സ്‌​ക​ര​ണ-​സം​ഭ​ര​ണ കേ​ന്ദ്ര​വും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ഷൈ​ന്‍ പാ​റ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബി​ജു പു​ന്ന​ത്താ​നം, സി.​ടി. രാ​ജ​ന്‍, ജോ​യി സ്‌​ക​റി​യ, പ്ര​ഫ.​സ​തീ​ശ് ചൊ​ള്ളാ​നി, മോ​ളി പീ​റ്റ​ര്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, പ​യ​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ണി സി. ​കാ​പ്പ​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം പ​ര്യ​ട​നം ഇ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും. ഇ​ന്ന് ത​ല​നാ​ട്, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം. നാ​ളെ ക​രൂ​ര്‍, രാ​മ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ക്കും. 28നു ​കൊ​ഴു​വ​നാ​ല്‍, എ​ലി​ക്കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലും 30നു ​മു​ത്തോ​ലി, മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 31നു ​മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​പ്രി​ല്‍ ഒ​ന്നി​ന് ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. ഏ​പ്രി​ല്‍ നാ​ലി​ന് പാ​ലാ മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തോ​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം പ​ര്യ​ട​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കും.

കോ​ള​ജു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഷോ​ണ്‍ ജോ​ര്‍​ജ്

പാ​ലാ: പാ​ലാ​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഷോ​ണ്‍ ജോ​ര്‍​ജ് പാ​ലാ​യി​ലെ വി​വി​ധ കോ​ള​ജു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ്, അ​ല്‍​ഫോ​ന്‍​സ, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ്, രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജു​ക​ളാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.

അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ച്ച ഷോ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. പാ​ലാ​യു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ത​ന്‍റെ കാ​ഴ്ചപ്പാ​ടു​ക​ള്‍ ഷോ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യും ന​ല്‍​കി.

തു​ട​ര്‍​ന്ന് രാ​മ​പു​ര​ത്തെ ഭ​ക്ഷ്യ ഉ​ത്പ​ന്ന സ്ഥാ​പ​ന​മാ​യ വി​ശ്വാ​സി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സി​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി

Tags : nattu vishesham Rural development priority

Recent News

Corehub Up