ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസും വൈഡബ്ല്യുസിഎ ഓഫ് ഇന്ത്യയും ചേര്‍ന്ന് മൂന്നാംമൈലില്‍ നിര്‍മിച്ച മള്‍ട്ടിപര്‍പ്പസ് കമ്യൂണിറ്റി ഹാളും യൂണിറ്റ്
സുല്‍ത്താന്‍ ബത്തേരി: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന ജില്ലയില്‍ ദുരിതബാധിതര്‍ക്ക് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാംമൈലില്‍ നിര്‍മിച്ച മള്‍ട്ടിപര്‍പ്പസ് കമ്യൂണിറ്റി ഹാളും യൂണിറ്റ് ഓഫീസും ഉദ്ഘാടനം ചെയ്തു.
ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസും വൈഡബ്ല്യുസിഎ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍, വയനാട് ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് കുര്യന്, വൈഡബ്ല്യുസിഎ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് കുഞ്ഞമ്മ മാത്യു, ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ്, ശ്രേയസ് റീജണല്‍ ഡയറക്ടര്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍, ഷംഷാദ്, പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, മൂന്നാംമൈല്‍ യൂണിറ്റ് സെക്രട്ടറി മുനീറ അസീസ്, റീജണല്‍ പ്രോഗ്രാം ഓഫീസര്‍ കെ.ഒ. ഷാന്‍സണ്‍, ബിനി തോമസ്, കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസര്‍മാരായ റീന സജി, ശോഭന അനന്തന് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ദുരിതബാധിതര്‍ക്ക് താത്കാലിക താമസവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് കമ്യൂണിറ്റി ഹാള്‍ സജ്ജമാക്കിയിരിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവയ്ക്കും ഈ കേന്ദ്രം പ്രയോജനപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
Tags : Local News Nattuvishesham Wayanad