അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി വളപട്ടണം ദേശീയപാതയില്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജും സംഘവും പരിശോധന നടത്തുന്നു.
കണ്ണൂർ: ദേശീയപാതയില്‍ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തി. വളപട്ടണം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടെ ബസ്ബേ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും കളക്ടർ പരിശോധിച്ചു.
ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ്, അപകടസാധ്യതാ മേഖലകള്‍, സൂചനാബോര്‍ഡുകള്‍, റിഫ്ലക്ടറുകൾ, സ്പീഡ് ബ്രേക്കറുകള്‍ തുടങ്ങിയവയുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങള്‍ കളക്ടറുടെ സംഘവും പരിശോധിച്ചു.
അപാകതകൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി. കണ്ണൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ധര്‍മശാല മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത ഭാഗങ്ങളില്‍ തഹസില്‍ദാര്‍ രത്നേഷിന്റെ നേതൃത്വത്തിലും പരിശോധന നടത്തി.
Tags : NattuVishesham DistrictNews