x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​നകൃ​ഷി വ്യാ​പ​ക​മാ​ക്ക​ണം: കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക്


Published: June 6, 2026 10:13 PM IST | Updated: June 6, 2026 10:13 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ക​ര്‍​ന്ന​ടി​യു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി ച​ന്ദ​നകൃ​ഷി വ്യാ​പ​ക​മാ​ക്കി ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കാ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് മു​ന്‍​കൈ​യെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ഡി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍.

ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ന​ക്ക​ല്ല് ഗ​വ. എ​ല്‍​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ച​ന്ദ​ന​ത്തൈ​ക​ൾ വി​ത​ര​ണം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ കു​ന്ന​ത്ത്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ന്‍​ഡ്രൂ​സ്, പി.​സി. ജേ​ക്ക​ബ് പ​ന​യ്ക്ക​ല്‍, ലി​സി പോ​ള്‍ പ​ന്തി​രു​വേ​ലി​ല്‍, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​അ​ജേ​ഷ്കു​മാ​ര്‍, സെ​യി​ല്‍ ഓ​ഫീ​സ​ര്‍ സ​ബീ​ന ബീ​ഗം, ജോ​ളി മ​ടു​ക്ക​ക്കു​ഴി, ബി​ജു ച​ക്കാ​ല​യി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് ലി​ന്‍​സി ജോ​സ​ഫ്, ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ച​ന്ദ​നതൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും ച​ട​ങ്ങി​ല്‍ പ​ങ്കു​വ​ച്ചു.

Tags : Nattuvishesham Local News Sandalwood

Recent News

Corehub Up