x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ന​മ​രം മോ​ഷ​ണംപോ​യി


Published: June 11, 2026 01:29 AM IST | Updated: June 11, 2026 01:29 AM IST

കോ​ടാ​ലി: മാ​ങ്കു​റ്റി​പ്പാ​ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​പ​സ്യ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ല്‍നി​ന്നി​രു​ന്ന ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ത​പ​സ്യ കേ​ന്ദ്ര​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ല്‍ ക​നാ​ല്‍ ബ​ണ്ട്റോ​ഡി​നേ​ടു ചേ​ര്‍​ന്നു നി​ന്നി​രു​ന്ന 18 ഇ​ഞ്ച് വ​ണ്ണ​മു​ള്ള വ​ലി​യ ച​ന്ദ​ന​മ​ര​മാ​ണ് ക​ഴി​ഞ്ഞരാ​ത്രി മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

ച​ന്ദ​നം മു​റി​ച്ചു​നീ​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര്‍ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ച​ന്ദ​ന​മ​രം മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Tags : Nattuvishesham Local News Sandalwood stolen

Recent News

Corehub Up