ഡിണ്ടിഗൽ: രാമനാഥപുരം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഭാഗമായി ഡിണ്ടിഗൽ പ്രദേശത്ത് സോഷ്യൽ സർവീസിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സാന്തോം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറും സെക്രട്ടറിയുമായ ഫാ. ജിയോ കുന്നത്തുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവകാംഗങ്ങൾ, സാന്തോം സ്റ്റാഫ് അംഗങ്ങൾ, തയ്യൽ പരിശീലനാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.