x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബാ​ഗും പെ​ൻ​സി​ലും കൊ​റി​യ​യി​ൽ നി​ന്ന്

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ
Published: May 24, 2026 06:46 AM IST | Updated: May 24, 2026 06:46 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ജെ​ൻ-​സി​യും ക​ഴി​ഞ്ഞ് ജെ​ൻ-​ആ​ൽ​ഫ ത​ല​മു​റ​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ മ​ന​സി​ലെ മ​ധു​ര​മ​നോ​ഹ​ര ലോ​ക​മാ​ണ് കൊ​റി​യ. കൊ​റി​യ​ൻ പാ​ട്ടു​ക​ളും വെ​ബ് സീ​രീ​സു​ക​ളും ആ​നി​മേ​ഷ​നു​ക​ളു​മൊ​ക്കെ അ​വ​ർ​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​വ​യാ​ണ്. ആ ​ഇ​ഷ്ട​ത്തി​ന്‍റെ ക​ച്ച​വ​ട​സാ​ധ്യ​ത​ക​ൾ പ​രീ​ക്ഷി​ച്ചു​നോ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ വി​പ​ണി.

കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള സ്‌​കൂ​ള്‍ ബാ​ഗ്, പേ​ന, പെ​ന്‍​സി​ല്‍, പെ​ന്‍​സി​ല്‍ ക​ട്ട​ര്‍, ഇ​റേ​സ​ര്‍ എ​ന്നി​വ​യെ​ല്ലാം ഇ​പ്പോ​ൾ സ്കൂ​ൾ വി​പ​ണി​യി​ലെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. കൊ​റി​യ​ൻ സ്കൂ​ൾ ബാ​ഗി​ന് 700 മു​ത​ൽ 1200 രൂ​പ വ​രെ മാ​ത്ര​മാ​ണ് വി​ല. ഭാ​രം കു​റ​ഞ്ഞ​തും വ​ലി​യ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള​തും ആ​ക​ർ​ഷ​ക​വും ട്രെ​ൻ​ഡി​യു​മാ​യ ഡി​സൈ​നു​ക​ളി​ലു​ള്ള​തു​മാ​ണ് ഈ ​ബാ​ഗു​ക​ൾ. പേ​ന​യു​ടെ​യും പെ​ൻ​സി​ലു​ക​ളു​ടെ​യും ഡി​സൈ​നു​ക​ളും ചി​ത്ര​പ്പ​ണി​ക​ളും കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.

കൊ​റി​യ​യി​ലെ പ​ര​മ്പ​രാ​ഗ​ത നി​ർ​മാ​ണ​ശൈ​ലി​യി​ൽ നി​ർ​മി​ച്ച​വ​യാ​ണ് ഇ​തെ​ല്ലാ​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പാ​ട്ടി​ലും വെ​ബ് സീ​രീ​സി​ലും ക​ണ്ട​തു​പോ​ലു​ള്ള സാ​ധ​ന​ങ്ങ​ൾ നേ​രി​ട്ടു സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ ത്രി​ൽ കു​ട്ടി​ക​ൾ​ക്കു​മു​ണ്ട്.

നേ​രി​ട്ടു കൊ​റി​യ​യി​ൽ നി​ന്നു​ള്ള​വ​യ​ല്ലെ​ങ്കി​ലും കൊ​റി​യ​ൻ താ​ര​ങ്ങ​ളു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ള്ള മ​റ്റു ബാ​ഗു​ക​ൾ​ക്കും വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ​ക്കും ല​ഞ്ച് ബോ​ക്സു​ക​ൾ​ക്കു​മെ​ല്ലാം ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ട്. മി​ക്കി മൗ​സും സ്പൈ​ഡ​ർ​മാ​നും പോ​ലു​ള്ള പ​ഴ​യ​കാ​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ത്തേ​ക്കാ​ൾ ഈ ​ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ്രി​യ​മേ​റെ​യു​ള്ള​തെ​ന്ന് ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്നു.

ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി വാ​ട്ട​ർ​പ്രൂ​ഫ് സം​വി​ധാ​ന​മു​ള്ള​തും ലാ​പ്ടോ​പ്പും ടാ​ബ്‌​ലെ​റ്റു​മൊ​ക്കെ സൂ​ക്ഷി​ക്കാ​വു​ന്ന​തു​മാ​യ സ്മാ​ർ​ട്ട് ബാ​ഗു​ക​ളും വി​പ​ണി​യി​ലു​ണ്ട്. എ​ഴു​താ​നും വ​ര​യ്ക്കാ​നും ക​ഴി​യു​ന്ന ഡി​സ്പ്ലേ​യോ​ടു കൂ​ടി​യ ഡി​ജി​റ്റ​ൽ പെ​ൻ​സി​ൽ ബോ​ക്സു​ക​ളു​മു​ണ്ട്. സ്റ്റീ​ൽ ഫ്ലാ​സ്കു​ക​ൾ​ക്കാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളേ​ക്കാ​ൾ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. പേ​പ്പ​ർ പേ​ന​ക​ൾ, തു​ണി കൊ​ണ്ടു​ള്ള ബാ​ഗു​ക​ൾ, മ​രം കൊ​ണ്ടു​ള്ള ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സു​ക​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ത്തു വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​മു​ണ്ട്.

Tags : nattu vishesham School bag and pencil Korea

District News

വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വോ​ട്ട് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ൻ​കു​ന്നം: എ​സ്ഡി യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ അ​ഞ്ചാം​വ​ർ​ഷ​വും വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സ്‌​കൂ​ൾ ലീ​ഡ​റെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളെ സ​ഹ​ക​രി​പ്പി​ച്ച് അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കി​യ യ​ന്ത്ര​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. 180 വി​ദ്യാ​ർ​ഥി​ക​ൾ വോ​ട്ട് ചെ​യ്തു. സ്‌​കൂ​ൾ ലീ​ഡ​റാ​യി കെ.​എ​സ്. ആ​ദി​ദേ​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ദ്യാ​രം​ഗം ക​ൺ​വീ​ന​റാ​യി പ്ര​ണ​വ് വി​നോ​ദ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി സി​യാ​മോ​ൾ, കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ഡോ​ൺ സോ​ജ​ൻ, ക​ലാ-​പൊ​തു​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി അ​ക്ഷ​ര സി​ജു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കു​ട്ടി​ക​ൾ ത​ന്നെ പോ​ളിം​ഗ് ബൂ​ത്ത്, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം എ​ന്നി​വ ത​യാ​റാ​ക്കി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു. പ്ര​ഥ​മാ​ധ്യാ​പി​ക സു​മ പി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ

Recent News

Corehub Up