x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂടിനെ പ്രതിരോധിക്കാൻ പട്ടിസൂപ്പ്; ഉത്തരകൊറിയക്കാരോട് കിം ഭരണകൂടം

വെബ് ഡെസ്ക്
Published: August 7, 2026 07:27 PM IST | Updated: August 7, 2026 07:38 PM IST

ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ.

പ്യോഗ്യാംഗ്: ചൂടിനെ പ്രതിരോധിക്കാൻ പട്ടിയിറച്ചി സൂപ്പ് കഴിക്കൂ... ഉത്തരകൊറിയയിലെ കിംഗ് ജോംഗ് ഉൻ ഭരണകൂടം ജനങ്ങൾക്കു നല്കുന്ന ഉപദേശങ്ങളിലൊന്നാണിത്. രാജ്യത്തെ താപനില അസഹ്യമാംവിധം ഉയരുന്നതിനിടെയാണ് ഇത്തരം നിർദേശങ്ങൾ സർക്കാർ മാധ്യങ്ങളിലൂടെ പുറത്തുവരുന്നത്.


ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ വ്യാഴാഴ്ച താപനില 36.7 ഡിഗ്രി സെൽഷസ് ആയിരുന്നു. പ്യോഗ്യാംഗിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്.


ചൂടിനെ പ്രതിരോധിക്കാൻ പട്ടിസൂപ്പിനു കഴിയുമെന്നാണ് കൊറിയയിലെ പരന്പരാഗത വിശ്വാസം. ഉത്തരകൊറിയ ഭരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള റോഡോംഗ് സിൻമുൺ എന്ന പത്രത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച പട്ടിസൂപ്പിന്‍റെ ഗുണങ്ങൾ വിവരിക്കുന്ന ലേഖനങ്ങളുണ്ടായിരുന്നു.


പ്യോഗ്യാംഗ് ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ചിരിക്കുന്ന ലേഖനത്തിൽ, ശരീരത്തെ തണുപ്പിക്കുന്ന തണ്ണിമത്തൻ, കുക്കുന്പർ മുതലായവും പോഷകം നിറഞ്ഞ പട്ടിസൂപ്പ് മുതലായവയും കഴിക്കാൻ നിർദേശിക്കുന്നു. പട്ടി സൂപ്പിന്‍റെ ഔഷധഗുണങ്ങൾ മാത്രം വിവരിക്കുന്ന മറ്റൊരു ലേഖനവും ഉണ്ടായിരുന്നു.


ഉത്തരകൊറിയയിലെ പ്രധാന വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി, കൊറിയൻ സെൻട്രൽ ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലും ചൂടിനെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ കൂടെക്കൂടെ നല്കുന്നുണ്ട്. പരന്പരാഗത ചിക്കൻ സൂപ്പ് പോലുള്ളവ കഴിക്കാൻ ശ്രദ്ധിക്കണമെന്നതായിരുന്നു ഇവയുടെ ഉള്ളടക്കം.


ഇതോടൊപ്പം ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ചൂടുകാലത്ത് ജനങ്ങൾക്കൊപ്പമുണ്ടെന്നു സ്ഥാപിക്കാനുള്ള പ്രചാരണ തന്ത്രങ്ങളും അരങ്ങേറുന്നുണ്ട്്. 2013ലെ കൊടുംചൂടിനിടെ കിം ഒരു കെട്ടിട നിർമാണമേഖല സന്ദർശിച്ചതിന്‍റെ വാർത്ത റോഡോംഗ് സിൻമുൺ കഴിഞ്ഞ ദിവസം വീണ്ടും പ്രസിദ്ധീകരിച്ചു. കിമ്മിന്‍റെ വസ്ത്രങ്ങൾ വിയർപ്പിൽ മുങ്ങിയിരുന്നു. ചൂടുകാലത്ത് ഇത്തരം യാത്രകൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് അഭ്യർഥിച്ചു. ചൂട് അസഹ്യമാണെങ്കിലും ജനസേവനത്തിൽനിന്ന് വിട്ടുനിൽക്കാനാവില്ലെന്ന് കിം മറുപടി പറഞ്ഞകാര്യം പത്രം ഓർമിപ്പിച്ചു. മറ്റൊരു സന്ദർഭത്തിൽ സീഫുഡ് സംസ്കരണ ഫാക്ടറിയിലെ ചൂട് നിറഞ്ഞ മുറികൾ കിം സന്ദർശിച്ചതിനെക്കുറിച്ചുള്ള ലേഖനവും മുണ്ടായിരുന്നു. അതേസമയം ഈ ചൂടുകാലത്ത് കിം എന്തു ചെയ്യുകയാണെന്നതിനെക്കുറിച്ച് ഒരു വിവരവും നല്കിയിട്ടില്ല.


ചൂട് മൂലം ആരും മരിച്ചതായി ഉത്തരകൊറിയൻ ഭരണകൂടം അറിയിച്ചിട്ടില്ല. അൽ രാജ്യമായ ദക്ഷിണകൊറിയയിൽ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags : North Korea Dog Meat Heatwave korea kim jog un

Recent News

Corehub Up