നെയ്യാട്ടുശേരി കവലയിലെ അങ്കണവാടി കെട്ടിടത്തിന്റെ അടിക്കല്ലുകൾ തകർന്ന നിലയിൽ.
ഇളമ്പള്ളി: പള്ളിക്കത്തോട് പഞ്ചായത്തിലെ ആറാം വാർഡിൽ നെയ്യാട്ടുശേരി കവലയിൽ പ്രവർത്തിക്കുന്ന 93-ാം നമ്പർ മറ്റപ്പള്ളി അങ്കണവാടി അപകടാവസ്ഥയിൽ.
തോടിനരികിലെ അങ്കണവാടി തറയുടെ അടിക്കല്ലുകൾ കനത്ത മഴയിൽ തകർന്നതാണ് അപകടാവസ്ഥയ്ക്കു കാരണം. അങ്കണവാടിയുടെ രണ്ടാം നിലയിൽ ഇളമ്പള്ളി പോസ്റ്റ്ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ അടിക്കല്ലുകൾ പുനർനിർമിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.