x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 7, 2026 10:38 PM IST | Updated: August 7, 2026 10:38 PM IST

പ്രതീകാത്മക ചിത്രം

പൊ​ൻ​കു​ന്നം: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​റു​കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നാ​ലു​ പേ​രെ പോ​ലീ​സ് തെ​ര​യു​ന്നു. ചി​റ​ക്ക​ട​വ് കാ​രി​പ്പൊ​യ്ക വ​ലി​യ​പ​റ​മ്പി​ൽ അ​രു​ൺ വി​ശ്വ​നാണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ചി​റ​ക്ക​ട​വ് പ​റ​ഞ്ഞ​കാ​ട്ട് ഉ​ത്ര​ജ് രാ​ജീ​വി​നെ (16) മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ഉ​ത്ര​ജി​നെ വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ട് മ​ട​ങ്ങി​യ ബൈ​ക്കി​ൽ മ​ട​ങ്ങി​യ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന അ​രു​ണും സം​ഘ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. അ​വ​ർ ബൈ​ക്കി​ൽ പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബൈ​ക്കി​ലെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ൺ​ന​മ്പ​ർ ചോ​ദി​ച്ച് അ​രു​ണും സം​ഘ​വും ഉ​ത്ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി. ഉ​ത്ര​ജ് ന​മ്പ​ർ ന​ൽ​കാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു​വെ​ന്നും വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു​വെ​ന്നു​മാ​ണ് കേ​സ്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up