x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് പ​രി​ഷ്കാ​രം: ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​

വെബ് ഡെസ്ക്
Published: August 7, 2026 11:25 PM IST | Updated: August 7, 2026 11:25 PM IST

പ്രതീകാത്മക ചിത്രം

കട്ട​പ്പ​ന: ടൗ​ണി​ൽ ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ൾ കൂ​ട്ടാ​യി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളാ​ണെ​ന്നും ന​ഗ​ര​സ​ഭ ഏ​ക​പ​ക്ഷീയമാ​യി ന​ട​പ്പാ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി. പോ​ലീ​സ്, ട്രാ​ഫി​ക് ക​മ്മി​റ്റി, കൗ​ൺ​സി​ൽ യോ​ഗം, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി പ്ര​തി​നിധി​ക​ൾ, വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

ടൗ​ണി​ലെ ട്രാ​ഫി​ക് കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ഇ​ടു​ക്കി​ക്ക​വ​ല എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സ് സ്റ്റോ​പ്പ് മാ​റ്റു​ക, വെ​ള്ള​യാം​കു​ടി​യി​ലും ക​ക്കാ​ട്ടു​ക​ട​യി​ലും ദി​ശാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, ബ​സ് റൂ​ട്ടി​ൽ മാ​റ്റം വ​രു​ത്തു​ക, ടി​ബി ജം​ഗ്ഷ​ൻ - ട്ര​ഷ​റി ജം​ഗ്ഷ​ൻ റോ​ഡ് വ​ൺ വേ ​ആ​ക്കു​ക, ബൈ​പാ​സ് എ​ൻ​ട്ര​ൻ​സി​ൽ റൈ​റ്റ് ടേ​ൺ ഒ​ഴി​വാ​ക്കു​ക എ​ന്നീ തീ​രു​മാ​ന​ങ്ങ​ൾ ഒ​ന്നാം ഘ​ട്ട​മാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ട്രാ​ഫി​ക് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

ടൗ​ണി​ൽ വെ​യി​റ്റി​ംഗ്ഷെ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​യി​റ്റി​ഗ് ഷെ​ഡ് മാ​റ്റാ​നോ സ്ഥാ​പി​ക്കാ​നോ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ന​ഗ​ര​സ​ഭ​യ്ക്കും ട്രാ​ഫി​ക് പോ​ലീ​സി​നു​മാ​ണ്.

ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ പൈ​പ്പി​ൽ ഒ​രു ബോ​ർ​ഡ് വ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ കു​റ​ച്ചു​കൂ​ടി ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത് ഇ​പ്പോ​ൾ വ​ച്ചി​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള ബോ​ക്സ് ടൈ​പ്പ് ബോ​ർ​ഡു​ക​ൾ ആ​ണെ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​ള്ളി​ക്ക​വ​ല​യി​ലെ ബ​സ് സ്റ്റോ​പ്പ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ വെ​യ്റ്റിം​ഗ് ഷെ​ഡും പ​ണി​തി​ട്ടു​ണ്ട്.

ബ​സ് സ്റ്റോ​പ്പ് ബോ​ക്സു​ക​ൾ വെ​യ്റ്റിംഷെ​ഡ് അ​ല്ല. പ​ഴ​യ ബ​സ് സ്റ്റോപ്പു​ക​ളി​ലും വ​ഴി​യി​ലും ക​ട​ത്തി​ണ്ണ​യി​ലു​മാ​ണ് ആ​ളു​ക​ൾ നി​ന്നി​രു​ന്ന​ത്. ബ​സ് സ്റ്റോപ്പു​ക​ളോ​ട് ചേ​ർ​ന്ന് സൗ​ക​ര്യം ല​ഭി​ച്ചാ​ൽ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ തയാ​റാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ലാ​മ്മ ബേ​ബി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി​ബി പാ​റ​പ്പാ​യി, തോ​മ​സ് മൈ​ക്കി​ൾ, ബീ​ന സി​ബി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Traffic solution City Council Chairman allegations

Recent News

Corehub Up