x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളത്തിലിറങ്ങിയും വെളിച്ചമേകി കെഎസ്ഇബി

വെബ് ഡെസ്ക്
Published: August 8, 2026 12:25 AM IST | Updated: August 8, 2026 12:25 AM IST

അ​​യ്മ​​ന​​ത്ത് വെ​​ള്ള​​ത്തി​​ലാ​​യ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​ന്‍റെ ഫ്യൂ​​സ് കെ​എ​​സ്ഇ​ബി ജീ​​വ​​ന​​ക്കാ​​ർ ഉ​​യ​​ർ​​ത്തി​ക്കെ​​ട്ടു​​ന്നു.

അ​​യ്മ​​നം: വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​ന്‍റെ ഫ്യൂ​​സ് യൂ​​ണി​​റ്റു​​ക​​ൾ കെ​എ​​സ്ഇ​ബി ജീ​​വ​​ന​​ക്കാ​​ർ വെ​​ള്ള​​ത്തി​​ൽ​നി​​ന്ന് ഉ​​യ​​ർ​​ത്തി വീ​​ടു​​ക​​ളി​​ൽ വെ​​ളി​​ച്ച​​മെ​​ത്തി​​ച്ചു. അ​​യ്മ​​നം ​പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ർ​​ഡി​​ലെ മേ​​നോ​​ങ്ക​​രി പാ​​ട​ശേ​​ഖ​​ര​​ത്തി​​ലെ അ​​ച്ച​​ൻ​​കു​​ഞ്ഞ് മോ​​ട്ടോ​​ർ​​ത​​റ​​യു​​ടെ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ന്‍റെ ഫ്യൂ​​സ് വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി അ​​പ​​ക​​ടാ​​വ​​സ്ഥ​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി അ​​യ്മ​​നം കെ​​എ​​സ്ഇ​​ബി വൈ​​ദ്യു​​തി വി​​ച്ഛേ​​ദി​​ച്ചു.

ഇ​​തോ​​ടെ അ​​യ്മ​​നം ര​​ണ്ടാം വാ​​ർ​​ഡി​​ലെ ഏ​​ഴ് വീ​​ടു​​ക​​ളും ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ലെ 21 വീ​​ടു​​ക​​ളും പൂ​​ർ​​ണ​​മാ​​യും ഇ​​രു​​ട്ടി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു.

വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് വൈ​ദ്യു​തി​കൂ​​ടി ഇ​​ല്ലാ​​ത്ത പ്ര​​ദേ​​ശ​​ത്തെ സാ​​ഹ​​ച​​ര്യം പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ കെ​എ​​സ്ഇ​ബി ഉ​​ദ്യോ​ഗ​​സ്ഥ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്ന് കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ വ​​ള്ള​​ത്തി​​ൽ ട്രാ​​ൻ​​സ്‌​​ഫോ​​ർ​​മ​​റി​​നു സ​​മീ​​പം എ​​ത്തി വ​​ള​​രെ അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വെ​​ള്ള​​ത്തി​​ൽ​നി​​ന്നി​​രു​​ന്ന ഫ്യൂ​​സ് യൂ​​ണി​​റ്റു​​ക​​ൾ ഉ​​യ​​ർ​​ത്തി സ്ഥാ​​പി​​ച്ച് അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി വീ​​ടു​​ക​​ൾ​​ക്ക് വൈ​​ദ്യു​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.​

വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് ഇ​​രു​​ട്ടി​​ലാ​​യ കു​​ടും​​ബ​​ങ്ങ​​ളു​​ടെ ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​ക്കി ജീ​​വ​​ൻ പ​​ണ​​യം​വ​​ച്ചും ആ​​ത്മാ​​ർ​​ഥ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​രെ നാ​​ട്ടു​​കാ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.

Tags : Local News Nattuvishesham KSEB water

Recent News

Corehub Up