x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട​ർ അ​ഥോറി​റ്റി ക​നി​ഞ്ഞു, പൈ​പ്പു​ക​ളി​ൽ വെ​ള്ള​മെ​ത്തി; പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം

വെബ് ഡെസ്ക്
Published: August 8, 2026 12:19 AM IST | Updated: August 8, 2026 12:19 AM IST

പ്രതീകാത്മക ചിത്രം

ഏ​​റ്റു​​മാ​​നൂ​​ർ: ഒ​​ടു​​വി​​ൽ വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി ക​​നി​​ഞ്ഞു. പൈ​​പ്പു​​ക​​ളി​​ൽ വെ​​ള്ള​​മെ​​ത്തി. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കാ​​തെ വീ​​ടു​​ക​​ളി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​യി.

ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യു​​ടെ മീ​​ന​​ച്ചി​​ലാ​​റി​​നോ​​ട് ചേ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നൂ​​റു​​ക​​ണ​​ക്കി​​ന് വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ക​​യും കി​​ണ​​റു​​ക​​ൾ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തേ​സ​​മ​​യംത​​ന്നെ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ ജ​​ല​​വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യും സ്തം​​ഭി​​ച്ചു. ന​​ഗ​​ര​​സ​​ഭ​​യു​​ടെ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം പാ​​ളു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ പ്ര​​ള​​യ​​ബാ​​ധി​​ത​​ർ വ​​ല​​ഞ്ഞു.

വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ലെ​​ല്ലാംത​​ന്നെ വാ​​ട്ട​​ർ അ​​ഥോ​റി​​റ്റി​​യു​​ടെ പൈ​​പ്പ് ക​​ണ​​ക്‌​ഷ​​ൻ ഉ​​ണ്ടെ​​ങ്കി​​ലും വെ​​ള്ളം ല​​ഭി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. മു​​മ്പ് ആ​​ഴ്ച​​യി​​ൽ ര​​ണ്ടു ദി​​വ​​സം ന​​ട​​ന്നി​​രു​​ന്ന ജ​​ല​​വി​​ത​​ര​​ണം പ്ര​​ള​​യ​​മാ​​യ​​തോ​​ടെ നി​​ല​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ര്യം ഇ​​ന്ന​​ലെ ദീ​​പി​​ക വാ​​ർ​​ത്ത​​യാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ജ​​ല​​വി​​ത​​ര​​ണം പു​​ന​​രാ​​രം​​ഭി​​ച്ചു.

Tags : Local News Nattuvishesham Water Authority pipes

Recent News

Corehub Up