x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​ദ്യു​​തി മു​​ട​​ങ്ങി, ഓ​​ക്സി​​ജ​​ൻ കോ​​ൺ​​സെ​​ൻ​​ട്രേ​​റ്റ​​ർ പ്ര​​വ​​ർ​​ത്തി​​ച്ചില്ല; രോ​​ഗി മ​​രി​​ച്ചു

വെബ് ഡെസ്ക്
Published: August 8, 2026 12:18 AM IST | Updated: August 8, 2026 12:18 AM IST

കെ.​​വി. മോ​​ഹ​​ന​​ൻ

എ​​ട​​ത്വ: അ​​പ്ര​​തീ​​ക്ഷി​​ത വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് വൈ​​ദ്യു​​തി വി​​ത​​ര​​ണം ത​​ട​​സ​​പ്പെ​​ട്ട​​തി​​നി​​ടെ ഓ​​ക്സി​​ജ​​ൻ കോ​​ൺ​​സെ​​ൻ​​ട്രേ​​റ്റ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വീ​​ട്ടി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന രോ​​ഗി മ​​രി​​ച്ചു. ത​​ല​​വ​​ടി പ​​ഞ്ചാ​​യ​​ത്ത് 11-ാം വാ​​ർ​​ഡി​​ൽ ക​​റു​​ത്തേ​​രി​​ൽ കെ.​​വി. മോ​​ഹ​​ന​​ൻ (63) ആ​​ണ് മ​​രി​​ച്ച​​ത്.

ദീ​​ർ​​ഘ​​നാ​​ളാ​​യി ശ്വാ​​സ​​കോ​​ശ സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തി​​ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന മോ​​ഹ​​ന​​ൻ ഓ​​ക്സി​​ജ​​ൻ കോ​​ൺ​​സെ​​ൻ​​ട്രേ​​റ്റ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ശ്വാ​​സോ​​ച്ഛ്വാ​​സം നി​​ല​​നി​​ർ​​ത്തി​​യി​​രു​​ന്ന​​ത്. വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് വൈ​​ദ്യു​​തി വി​​ത​​ര​​ണം നി​​ല​​ച്ച​​തോ​​ടെ കോ​​ൺ​​സെ​​ൻ​​ട്രേ​​റ്റ​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യ​​താ​​യി പ​​ഞ്ചാ​​യ​​ത്ത് അം​​ഗം അ​​ജി​​ത് പി​​ഷാ​​ര​​ത്ത് അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് ആ​​രോ​​ഗ്യ​​നി​​ല വ​​ഷ​​ളാ​​യ മോ​​ഹ​​ന​​നെ എ​​ട​​ത്വ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ മോ​​ർ​​ച്ച​​റി​​യി​​ൽ ഒ​​ഴി​​വി​​ല്ലാ​​ത്ത​​തി​​നാ​​ലും വീ​​ട്ടു​​വ​​ള​​പ്പി​​ൽ വെ​​ള്ള​​ക്കെ​​ട്ട് തു​​ട​​രു​​ന്ന​​തി​​നാ​​ലും പ്ര​​ത്യേ​​ക സ​​ജ്ജീ​​ക​​ര​​ണം ഒ​​രു​​ക്കി ഇ​​ന്ന് രാ​​വി​​ലെ 11ന് ​​സം​​സ്കാ​​രം ന​​ട​​ത്തും. ഭാ​​ര്യ: ര​​ത്ന​​മ്മ. മ​​ക്ക​​ൾ: മോ​​നി​​ഷ, മ​​നീ​​ഷ, മോ​​ഹി​​ത്. മ​​രു​​മ​​ക​​ൻ: ജോ​​ബി.

Tags : Nattuvishesham DistrictNews DeepikaNews Death

Recent News

Corehub Up