x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ ത​ക​ർ​ച്ച​യി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 12:59 AM IST | Updated: August 8, 2026 12:59 AM IST

നെ​ല്ലി​യാ​മ്പ​തി: ക​ന​ത്ത​മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും​മൂ​ലം ത​ക​ർ​ന്ന നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും തു​ട​ങ്ങാ​ത്ത​തു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ക​ടു​ത്ത ദു​രി​ത​മാ​കു​ന്നു. പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​വി​ധ കോ​ള​നി​ക​ളി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ൾ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

പോ​ത്തു​ണ്ടി- നെ​ല്ലി​യാ​മ്പ​തി പ്ര​ധാ​ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

മ​ഴ​ക്കാ​ല​ത്ത് റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സീ​താ​ർ​കു​ണ്ടി​ലേ​ക്കു​ള്ള പു​ല​യ​മ്പാ​റ- സീ​താ​ർ​കു​ണ്ട് റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​തു​മൂ​ലം വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​തോ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കൈ​കാ​ട്ടി- കാ​ര​പ്പാ​റ റോ​ഡ്, മ​ണ്ണാ​ത്തി​പ്പാ​ലം- ബ്രൂ​ക്‌​ലാ​ൻ​ഡ് റോ​ഡ്, വി​ക്ടോ​റി​യ- പോ​ത്തു​മ​ല പാ​ത, പ​കു​തി​പ്പാ​ലം- തൂ​ത്തം​പാ​റ റോ​ഡ്, വാ​ഴ​ക്കു​ണ്ട്- ക​ട്ടി​ള​പ്പാ​റ കോ​ള​നി റോ​ഡ് എ​ന്നി​വ​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മാ​യ നി​ല​യി​ലാ​ണ്.
റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ വി​ദ്യാ​ർ​ഥി​ക​ൾ, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​രെ ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്നു​ണ്ട്. താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Roads

Recent News

Corehub Up