x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ൺ മ​ത്യാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും

വെബ് ഡെസ്ക്
Published: August 8, 2026 01:42 AM IST | Updated: August 8, 2026 01:42 AM IST

ജോൺ മത്യാസിന്‍റെ കുടുംബത്തെ മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചപ്പോൾ.

പൂ​വാ​ർ: മീ​ൻ​പി​ടു​ത്ത​ത്തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ ജോ​ൺ മ​ത്യാ​സി​ന്‍റെ മ​ക്ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. പി​താ​വി​നെ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും രാ​ത്രി എ​ട്ടോടെ പു​ല്ലു​വി​ള​യി​ൽ എ​ത്തി​യ​തോ​ടെ വീ​ട്ടു​കാ​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധിച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോടെയാണ് കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​വാ​ക്കു പ​ക​ർ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ൺ കോ​ൾ എ​ത്തി​യ​ത്.

ജോ​ണി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പി​ന്തു​ണ നേ​രി​ട്ടെ​ത്തി അ​റി​യി​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളാൽ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.​ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും സ​ഹാ​യ​വും നേ​രി​ൽ ക​ണ്ട് ഉ​റ​പ്പു​ന​ൽ​കു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് മ​ന്ത്രി ഷിബു ബേബി ജോൺ മ​ട​ങ്ങി​യ​ത്. തെര​ച്ചി​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജിത​മാ​ക്കാ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​നും തീ​ര​ദേ​ശ പൊ​ലീ​സി​നും മ​ന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി.

ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​ൾ​ക്ക​ട​ൽ പ​രി​ശോ​ധ​ന​ക്കു​പ​രി ത​മി​ഴ് നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി, തൂ​ത്തു​ക്കു​ടി, രാ​മേ​ശ്വ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന തി​ര​ച്ചി​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​പ​രി നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ, ഡോ​ണി​യ​ർ വി​മാ​നം എ​ന്നി​വ​യു​ടെ ആ​കാ​ശ​നി​രി​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഇ​തി​നു​പ​രി ഇ​ന്ന് മു​ത​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള തെര​ച്ചി​ലി​നും അ​ധി​കൃ​ത​ർ തു​ട​ക്കം കു​റി​ക്കും. ക​ഴി​ഞ്ഞ​മാ​സം 31ന് ഉ​ച്ച​യോ​ടെ മ​റ്റ് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം തീ​ര​ത്ത് നി​ന്ന് 18 കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് ജോ​ണിനെ​കാ​ണാ​താ​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ മ​റ്റ് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ​ ജോ​ൺ മ​ത്യാ​സിനെ കടലിൽ കാണാതായി. മ​റൈ​യ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റും കോ​സ്റ്റ് ഗാ​ർ​ഡ് പ​ട്രോ​ളിംഗ് ബോ​ട്ടു​ക​ളും അ​ന്ന് മു​ത​ൽ ന​ട​ത്തു​ന്ന തെര​ച്ചി​ലി​ലും ജോണിനെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പും ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യു​ള്ള മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള വ​ര​വു​മു​ണ്ടാ​യ​ത്. തെര​ച്ചി​ലി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം കൂ​ടു​ത​ൽ വി​പു​ല​മാ​യി തേ​ടു​മെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്കും മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എംഎ​ൽഎ എം വി​ൻ​സ​ൻ്റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ബ​ർ ഫ്രീ​ഡാ​സൈ​മ​ൺ, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്‌​പം വി​ൻസന്‍റ് എന്നിവർ മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Chief Minister John Mathias' family possible assistance

Recent News

Corehub Up