x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​രു​ത്തി​ലെ വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക​നെ എംഎ​ൽഎ​യുടെ നേതൃത്വത്തിൽ ആ​ശു​പ​ത്രി​യി​ലാ​ക്കി

വെബ് ഡെസ്ക്
Published: August 8, 2026 01:01 AM IST | Updated: August 8, 2026 01:01 AM IST

വീ​ട്ടി​ൽ അ​വ​ശ​നാ​യി കി​ട​ന്ന പ​ങ്ക​ജ​ൻ കാ​ട്ടി​ത്ത​റ​യെ​ എംഎ​ൽഎ​യുടെ നേതൃത്വത്തിൽ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റുന്നു.

ചെമ്പ്: വെ​ള്ള​ത്തി​നു ന​ടു​വി​ൽ ഒ​റ്റ​പ്പെ​ട്ട തു​രു​ത്തി​ൽ അ​സു​ഖബാ​ധി​ത​നാ​യി ത​ള​ർ​ന്നു കി​ട​ന്ന 82 കാ​ര​നെ കെ.​ ബി​നി​മോ​ൻ എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ജ​യ​പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ജീ​വ​ൻ ര​ക്ഷി​ച്ചു.

ചെ​മ്പ് ഏ​നാ​ദി കാ​ട്ടി​ത്ത​റ തു​രു​ത്തി​ലെ വീ​ട്ടി​ൽ അ​വ​ശ​നാ​യി കി​ട​ന്ന പ​ങ്ക​ജ​ൻ കാ​ട്ടി​ത്ത​റ​യെ​യാ​ണ് എംഎ​ൽഎ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‌റെ ബോ​ട്ടി​ൽ തു​രു​ത്തി​ലെ​ത്തി ക​യ​റ്റി മ​റ​വ​ൻ​തു​രു​ത്തി​ലെ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി കോ​ട്ട​യം​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഭാ​ര്യ ജ​ല​ജ​യ്ക്കാ​പ്പം താ​മ​സി​ക്കു​ന്ന പ​ങ്ക​ജ​ൻ ഇ​ന്ന​ലെ രാ​വി​ലെ അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.​ വാ​ർ​ഡ് മെംബർ എ​സ്. ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് കെ. ​ബി​നി​മോ​ൻ എംഎൽഎ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ബോ​ട്ടി​ൽ പോ​യി രോ​ഗി​യെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യി മ​ഴ പെ​യ്യു​ന്ന​തി​നി​ട​യി​ൽ എംഎ​ൽഎ​യ​ട​ക്കം ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ച് മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ശ്ര​മം ന​ട​ത്തി​യാ​ണ് രോ​ഗി​യെ മ​റ​വ​ൻ​തു​രു​ത്ത് മ​ണി​യശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ​ത്തി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​ങ്ക​ജ​ൻ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​ങ്ക​ജ​ന്‍റെ മ​ക​ളും മ​റ്റ് ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Elderly man hospital MLA

Recent News

Corehub Up